വെള്ളിക്കോത്ത് അക്രമം; എം.പൊക്ളന്റെ മകനടക്കം 2 സിപിഎം പ്രവർത്തകർ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: അടോട്ട് സ്കൂട്ടി തടഞ്ഞു നിർത്തി യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച യുവാവിനെതിരെ ഹോസ്ദുർഗ് പോലീസ് നരഹത്യാശ്രമത്തിന്  കേസെടുത്തു. ഇന്നലെ  ഉച്ചയ്ക്ക് 12.15 ന് അടോട്ട് ന്യൂസ്റ്റാർ ക്ലബ്ബിന് സമീപത്താണ് കേസിനാസ്പദമായ സംഭവം.

അടോട്ട് വല്ലത്ത് വളപ്പിൽ വി.വി. വേണുഗോപാലനെയാണ് 52,  അടോട്ട് മൂലംകൈ വീട്ടിൽ പൊക്ളന്റെ മകൻ പ്രശാന്ത് തടഞ്ഞു നിർത്തി മുഖത്തും തലയിലും ഇരുമ്പ് പഞ്ച് ഉപയോഗിച്ച് ഇടിച്ചത്. സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന വേണുഗോപാലന്റെ വാഹനത്തിന് കുറുകെ ബൈക്ക് നിർത്തി തടഞ്ഞുവെച്ചാണ് ആക്രമം.

സിപിഎം എരിയാ കമ്മിറ്റി അംഗമായ അടോട്ട് സ്വദേശി എം. പൊക്ലന്റെ മകനാണ് പ്രശാന്ത്. അടിയേറ്റ് ജില്ലാ ആശുപത്രിയിൽ കിടക്കുന്ന വേണുഗോപാലനും സിപിഎം പ്രവർത്തകനാണ്. സംഭവത്തിന് ഒരു മണിക്കൂർ കഴിഞ്ഞ് പ്രശാന്തിനെ അടോട്ട് റോഡിൽ ഇരുചക്ര വാഹനം തടഞ്ഞിട്ട് മർദ്ദിച്ചതിന് വെള്ളിക്കോത്ത് വേണുഗോപാലന്റെ പേരിലും പോലീസ് കേസ്സെടുത്തു. വേണുഗോപാലനും ജില്ലാആശുപത്രിയിലാണ്.

Read Previous

കാമുകന്റെ ഫോണിൽ നന്ദയുടെ സ്വകാര്യ ചിത്രങ്ങൾ

Read Next

കാറിന് ചാരിനിന്ന കുട്ടിയെ കാറുടമ ചവിട്ടിത്തെറിപ്പിച്ചു യുവാവിനെതിരെ നരഹത്യാശ്രമത്തിന് കേസ്