ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ജാലകത്തിന് കയർ കെട്ടി ആത്മഹത്യ ചെയ്തബിരുദ വിദ്യാർത്ഥിനി അലാമിപ്പള്ളിയിലെ നന്ദയുടെ 21, കാമുകൻ അബ്ദുൾ സുഹൈലിനെ 21, ഹൊസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തു. നന്ദയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നതിന് ഇന്ത്യൻ ശിക്ഷാനിയമം 306 പ്രേരണാ കുറ്റം ചുമത്തിയാണ് കല്ലൂരാവി സ്വദേശിയായ അബ്ദുൾ സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 31-ന് ഉച്ചയ്ക്ക് 2 മണിക്കും 3 മണിക്കും മധ്യേ അലാമിപ്പള്ളി വിനായക മൾട്ടിപ്ലക്സ് സിനിമാശാല റോഡിലുള്ള സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് പടന്നക്കാട് സി.കെ. നായർ കോളേജിലെ ബി.ഏ. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ നന്ദ ആത്മഹത്യ ചെയ്തത്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് നന്ദയുമായി സുഹൈൽ ഫോണിൽ സംസാരിച്ചിരുന്നു. ഇൗ ഫോൺ പോലീസ് പരിശോധിച്ചപ്പോൾ വിദ്യാർത്ഥിനിയും സുഹൈലും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റിംഗിൽ ” നീ പോയി ചത്താലും എനിക്ക് പ്രശ്നമില്ല ” എന്ന് ടൈപ്പ് ചെയ്തയച്ച സന്ദേശം പോലീസ് കണ്ടെടുത്തതിന്റെ ബലത്തിലാണ് ഇൗ ആത്മഹത്യാ കേസ്സിൽ അബ്ദുൾ സുഹൈലിനെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.
നന്ദ ആത്മഹത്യ ചെയ്ത ദിവസം 3 മണിയോടെ സുഹൈൽ ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെത്തുകയും സംസാര മധ്യേ നന്ദയുടെ സെൽ ഫോൺ ബന്ധം പെട്ടെന്ന് മുറിഞ്ഞുപോയ കാര്യവും, പെൺകുട്ടി എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്ന് താൻ ഭയപ്പെടുന്നതായും പോലീസിനെ അറിയിച്ചിരുന്നു.
ഇൗ സംഭവത്തിന് അൽപ്പം കഴിഞ്ഞപ്പോൾ പെൺകുട്ടി ജീവനൊടുക്കിയ വിവരവും പോലീസിലെത്തി. സുഹൈലും നന്ദയും പത്താംതരം വരെ കാഞ്ഞങ്ങാട് സൗത്ത് ഹൈസ്കൂളിൽ സഹപാഠികളായിരുന്നു. അന്നു തുടങ്ങിയ ഇരുവരുടെയും പ്രണയ ബന്ധം ഇടയ്ക്ക് മുറിഞ്ഞുപോയിരുന്നുവെങ്കിലും, കഴിഞ്ഞ ആറുമാസക്കാലമായി ഇരുവരും കടുത്ത പ്രണയത്തിലാണെന്ന് സുഹൈൽ പോലീസിനോട് സമ്മതിച്ചു. കല്ലൂരാവിയിലെ മൗലാക്കിരിയില്ലത്ത് സിദ്ദിഖിന്റെ മകനാണ് ഇലക്രീഷ്യൻ ജോലി നോക്കുന്ന അബ്ദുൾ സുഹൈൽ.
നന്ദയുടെ മരണം കഴുത്തിൽ കയർ മുറുകിയതിനാലാണെന്ന് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നന്ദയുടെ മാതുലന്റെ പരാതിയിലാണ് ആത്മഹത്യയ്ക്കും ആത്മഹത്യാ പ്രേരണയ്ക്കും പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.സുഹൈലിനെ ഹൊസ്ദുർഗ്ഗ് കോടതി റിമാന്റ് ചെയ്തു.