ഫിലിപ്പൈൻസ് ട്രെയിനപകടത്തിൽ രക്ഷപ്പെട്ട പ്രവാസി പയ്യന്നൂരിൽ ട്രെയിൻ തട്ടി മരിച്ചു

പയ്യന്നൂര്‍ : മൂന്ന് മാസം മുമ്പ്ഫിലിപ്പൈന്‍സില്‍ ട്രെയിൻ അപകടത്തില്‍ രക്ഷപ്പെട്ട കണ്ടങ്കാളി സ്വദേശിയായ പ്രവാസി പയ്യന്നൂർ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ചു. കണ്ടങ്കാളിയിലെ മഞ്ഞച്ചേരി അടിയോടി വീട്ടിൽ.വിനയനെയാണ് 56, പയ്യന്നൂര്‍ റെയിൽവേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ വടക്കുഭാഗത്തായി ഇന്നലെ രാത്രി ട്രെയിൻ തട്ടി മരിച്ചനിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

വിവരമറിഞ്ഞഉടന്‍ ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും സഹായത്തോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു. കയറ്റുമതി വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന വിനയൻ മൂന്ന് മാസം മുമ്പ് ഫിലിപ്പൈൻസിൽ ട്രെയിനപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന രണ്ട് ഫിലിപ്പൈൻസുകാർ മരണപ്പെടുകയും  ചെയ്തിരുന്നു.

പരിക്കേറ്റ വിനയനിൽ നിന്നും ഇന്ത്യൻ അബാസിഡർ ഇന്ത്യൻ പാസ്പോർട്ട് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നല്ല ചികിത്സ നൽകിയ ശേഷം നാട്ടിലേക്ക് അയക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇന്ത്യൻ പാസ്പോർട്ടിന്റെ വിലയും പ്രാധാന്യവുമെന്താണെന്ന് നന്നായി മനസിലാക്കാൻ കഴിഞ്ഞുവെന്ന് പറയുന്നതിനിടെ

കഴിഞ്ഞ ദിവസം പയ്യന്നൂർ ടൗണിലെ സുഹൃത്തുക്കളോട് അടുത്ത ദിവസം ബിസിനസ് ആവശ്യാർത്ഥം മുംബെയിലേക്ക് പോകുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. സമീപകാലത്തായി തെക്കെ ബസാറിലെ ലോഡ്ജിലാണ് താമസിച്ചു വന്നിരുന്നത്. കർണ്ണാടക സ്വദേശിനിയായഭാര്യയും രണ്ടു മക്കളും ബംഗളൂരുവിലാണ് താമസം. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

LatestDaily

Read Previous

ബിആർഡിസിയും വലിയപറമ്പ് പഞ്ചായത്തും തമ്മിൽ തർക്കം മുറുകി

Read Next

ക്ഷേത്ര സ്വർണ്ണാഭരണവുമായി പൂജാരി മുങ്ങി