കുണ്ടംകുഴി കമ്പനിയിൽ പണം നിക്ഷേപിച്ചത് ഇടത്തട്ടുകാർ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ആയിരം കോടിയിൽ ഏറെ നിക്ഷേപമുണ്ടെന്ന് കരുതുന്ന കുണ്ടംകുഴി ഗ്ലോബൽ ബിസിനസ്സ് ഗ്രൂപ്പിൽ (ജിബിജി) അധികവും പണം നിക്ഷേപിച്ചത് ഇടത്തട്ടുകാർ. ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള പണമാണ് കാസർകോട്- കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഇടത്തട്ടുകാർ ഈ തട്ടിപ്പു കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ളത്. പുറമെ, കള്ളപ്പണക്കാരും നല്ലൊരു തുക പ്രതിമാസ പലിശ മോഹിച്ച്  ജിബിജിയിൽ മുടക്കിയിട്ടുണ്ട്.

ഈ തട്ടിപ്പു കമ്പനി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും രജിസ്റ്റർ ചെയ്തതിനുള്ള  തെളിവുകൾ ഇല്ലെങ്കിലും, ബംഗളൂരുവിൽ ഗ്ലോബൽ ബിസിനസ്സ് ഗ്രൂപ്പ് 1318 നാലാം നില, മാറനഹള്ളി മെയിൻ റേഡ്, ജെപി നഗർ സെക്കൻഡ് ഫേയ്സ്, ബംഗളൂരു-78 എന്ന വിലാസത്തിൽ ഓഫീസ്  പ്രവർത്തിക്കുന്നതായി കമ്പനിയുടെ വെബ്സൈറ്റിൽ കാണുന്നു. അന്വേഷണത്തിൽ ഈ ഫ്ലാറ്റിൽ മറ്റൊരു കമ്പനിയാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്.

തൽസമയം, ജിബിജി നിധി ലിമിറ്റഡ് ത്രയംബകം കോപ്ലക്സ് , മീത്തൽ ബസാർ, കുണ്ടങ്കുഴി എന്ന പേരിലാണ് കുണ്ടംകുഴിയിൽ ഓഫീസ് പ്രവർത്തിക്കുന്നത്. ഒരു ലക്ഷം രൂപ ഈ കമ്പനിയിൽ മുടക്കിയവർക്ക് പ്രതിമാസം  പത്തായിരം രൂപയാണ്  പലിശ വാഗ്ദാനം നൽകിയിരുന്നത്. പണം മുടക്കിയവർക്ക് കുണ്ടംകുഴി ഓഫീസിന്റെ അച്ചടിച്ച റസീതും നൽകിയിട്ടുണ്ട്.

കുണ്ടംകുഴിയിൽ തന്നെ ജനിച്ചു വളർന്ന കമ്പനിയുടെ എംഡിയായി അറിയപ്പെടുന്ന വിനോദ് ഇപ്പോൾ ഡോക്ടർ വിനോദായിട്ടാണ് പുറത്തറിയുന്നത്. വിനോദിന്റെ ഡോക്ടർ സർട്ടിഫിക്കറ്റ് വ്യാജമാണ്. പണം കൊടുത്ത് വെബ്സൈറ്റിൽ നിന്ന് വാങ്ങുന്ന വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് വിനോദ്കുമാർ സ്വന്തം പേരിനൊപ്പം ഡോക്ടർ എന്ന് കൂടി ചേർത്തിട്ടുള്ളത്.

LatestDaily

Read Previous

ഓട്ടോ ഡ്രൈവറുടെ ജഡം പുഴയിൽ 

Read Next

ജില്ലാ സ്കൂൾ കലാമേള സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പുത്തരിയിൽ കല്ലുകടി