കാഞ്ഞങ്ങാട്: കുശാൽനഗറിൽ താമസിക്കുന്ന കുഞ്ഞൻ – ശശികല ദമ്പതികളുടെ മകൻ ഓട്ടോ ഡ്രൈവർ ജയപ്രകാശനെയാണ് 45, പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ കരയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ പുഴയിൽ ചൂണ്ടയിടാനെത്തിയവരുടെ ചുണ്ടയിൽ മൃതദേഹം കുരുങ്ങുകയായിരുന്നു. ഭാര്യ: ശ്രീലത. മക്കൾ: സൗരവ് സ്നേഹ (ഇരുവരും വിദ്യാർത്ഥികൾ ) സഹോദരങ്ങൾ: രാജൻ,അശോകൻ, സതീശൻ, രഘുരാമൻ, രമേശൻ, ഉദയൻ സുനിൽ.