പതിനേഴുകാരിയെ വിവാഹം കഴിച്ച ഭർത്താവിനെതിരെ പോക്സോ

സ്വന്തം ലേഖകൻ

നീലേശ്വരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച ഭർത്താവിനെതിരെ നീലേശ്വരം പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ആരോഗ്യ വകുപ്പിൽ താൽക്കാലിക ജീവനക്കാരനായ യുവാവിനെതിരെയാണ് കേസ്. പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് കല്യാണം നടക്കുമ്പോൾ കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയത്.

പെൺകുട്ടിയുടെ ജനന തീയ്യതി പ്രകാരം വിവാഹ സമയത്ത് പ്രായപൂർത്തിയായില്ലെന്നാണ് ഡോക്ടർ കണ്ടെത്തിയത്. ഇതേത്തുടർന്ന് പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ നീലേശ്വരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരെ ഇതേത്തുടർന്ന് പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

Read Previous

പ്രകൃതിവിരുദ്ധ ലൈംഗീകപീഡനം: ബാര്‍ബര്‍ തൊഴിലാളി റിമാന്റിൽ

Read Next

വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ 10 വർഷത്തേക്ക് വിലക്കി സെബി