ജിബിജി നിധിക്കെതിരെ ക്രൈംബ്രാഞ്ച്  അന്വേഷണത്തിന് സാധ്യത

സ്വന്തം ലേഖകൻ

ബേഡകം : കുണ്ടംകുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പരാതികളുയർന്ന സാഹചര്യത്തിൽ സ്ഥാപനത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. ജി.ബി.ജി. നിധിയെന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണ് അമിത പലിശ വാഗ്ദാനം ചെയ്ത് ഇടപാടുകാരെ വലയിലായത്.

നിയമപരമല്ലാത്ത രീതിയിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിനെതിരെ പ്രതികരണ വേദി ജില്ലാ സിക്രട്ടറി മാവുങ്കാൽ മൂലക്കണ്ടത്തെ കെ.പി. മുരളീധരൻ പള്ളത്തിലാണ് ബേഡകം പോലീസിൽ പരാതി നൽകിയത്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന കെ.പി. മുരളീധരന്റെ പരാതിയിൽ ജി.ബി.ജി നിധി ലിമിറ്റഡിന്റെ എം.ഡിയടക്കം 7 പേർക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. വിനോദ്കുമാറാണ് സ്ഥാപനത്തിന്റെ എം.ഡി. കുണ്ടംകുഴിയടക്കമുള്ള  മലയോര മേഖലയിലെ നിരവധി പേർ ജി.ബി.ജി നിധി ലിമിറ്റഡിന്റെ വലയിലകപ്പെട്ടിട്ടുണ്ട്.

LatestDaily

Read Previous

കുണ്ടംകുഴി ധനകാര്യ സ്ഥാപനം തട്ടിയെടുത്തത് കോടികൾ

Read Next

വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പുകളൊന്നും  കണ്ടുകിട്ടിയില്ല