ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ : യുഎഇയിലെ ഫുജൈറയില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ മരിച്ച പയ്യന്നൂര്‍ സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. രാമന്തളി കണ്ണങ്ങാട്ട് തഖ്്്വാ മുസ്ലിം പള്ളിക്ക് സമീപത്തെ എം.എന്‍. പി ജലീല്‍ 43, കരിവെള്ളൂര്‍ പെരളം കൈരളി വായനശാലയ്ക്ക് സമീപത്തെ നങ്ങാരത്ത് സുബൈര്‍ 45, എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഫുജൈറയിലെ ദുബായ് ബൈപാസില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഫുജൈറ ആസ്ഥാനമായി ഫാന്‍സി ആഭരണ വ്യാപാരം നടത്തി വരികയായിരുന്നു സുഹൃത്തുക്കളായ ഇരുവരും. വെള്ളൂര്‍ ആലിന്‍കീഴിലെ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ യുഎഇയിലെ സഹചാരി വിംഗിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കൊല്ലപ്പെട്ട സുബൈര്‍.
ജലീലിന്റെ ഭാര്യയും കുട്ടികളും ഫുജൈറയിലുണ്ട്. രാമന്തളിലെ മഹമൂദിന്റെയും എം.എന്‍.പി ആമിനയുടേയും മകനാണ് ജലീല്‍. ഭാര്യ: യാസ്മിന( പയ്യന്നൂർ പെരുമ്പ). മക്കള്‍: ജമാന, ഫാത്തിമ, മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുല്‍ ജബ്ബാര്‍, തജീമ, നസീറ. പരേതനായ സൂപ്പിയുടേയും നങ്ങാരത്ത് കുഞ്ഞായിസുവിന്റെയും മകനാണ് അപകടത്തില്‍ മരിച്ച സുബൈര്‍. ഭാര്യ: നസീബ പടന്ന എടച്ചാക്കൈ സ്വദേശിനി. മക്കള്‍:സിയാദ്, സാന്‍ഹ, ഹഷിര്‍. സഹോദരങ്ങള്‍: സീനത്ത്, ബഷീര്‍ ഒമാന്‍, ഷഫ് അലി, മലേഷ്യ.