പിതൃ സ്വത്ത് സഹോദരൻ കയ്യടക്കിയെന്ന്

സ്വന്തം ലേഖകൻ

കാലിക്കടവ്: പിതാവിന്റെ പേരിലുള്ള അക്കൗണ്ട് രഹസ്യമായി തന്റെ പേരിലാക്കി അക്കൗണ്ടിലെ പണം സഹോദരൻ തട്ടിയെടുത്തുവെന്ന് പരാതി. കാലിക്കടവിലെ കെ. നാരായണന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഓട്ടോ എഞ്ചിനീയറിംഗ്  സ്ഥാപനത്തെച്ചൊല്ലിയാണ് സഹോദരന്മാർ തമ്മിൽ തർക്കം.

ഓട്ടോ എഞ്ചിനീയറിംഗ്  സ്ഥാപനം കാസർകോട് കെല്ലിന് വേണ്ടി യന്ത്ര സാമഗ്രികൾ നിർമ്മിച്ച് നൽകിയിരുന്നു. ഇതിന്റെ  പ്രതിഫലം സ്ഥാപന ഉടമ നാരായണന്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. നാരായണന്റെ മരണശേഷം അദ്ദേഹത്തിന്റെ അക്കൗണ്ട് സ്വന്തം പേരിലാക്കി മകൻ മദുസൂദനൻ പണം തട്ടിയെടുത്തുവെന്നാണ് മധുസൂദനന്റെ സഹോദരങ്ങളായ ബാബുരാജ്, സുകുമാരൻ എന്നിവരുടെ ആരോപണം.

2018-ൽ നാരായണൻ മരിച്ച ശേഷവും കെല്ലുമായി ഇടപാടുകൾ നടന്നിരുന്നുവെന്നും, ഇതിന്റെ പ്രതിഫലവും മധുസൂദനൻ തട്ടിയെടുത്തുവെന്നാണ് മറ്റ് സഹോദരങ്ങൾ ആരോപിക്കുന്നത്. നാരായണന്റെ അക്കൗണ്ടിന് നോമിനികളുണ്ടായിരുന്നില്ലെന്നും, സഹോദരൻ കെൽ മാനേജരുമായി ഒത്തുകളിച്ച് പിതാവിന്റെ അക്കൗണ്ട് സ്വന്തം  പേരിലാക്കിയെന്നുമാണ് ബാബുരാജും, സുകുമാരനും ആരോപിക്കുന്നത്.

പിതാവിന്റെ മരണശേഷം മധുസൂദനൻ വർക്കഷോപ്പ് കയ്യടക്കിയെന്നാണ് സഹോദരങ്ങൾ ആരോപിക്കുന്നത്. മാതാവ് ഭാരതി നാരായണനെ പോലും മധുസൂദനൻ പരിചരിക്കുന്നില്ലെന്നും സഹോദരങ്ങൾ പറഞ്ഞു.

LatestDaily

Read Previous

സിപിഎം ഏരിയാ കമ്മിറ്റിക്കെതിരെ നോട്ടീസ് പ്രചാരണം

Read Next

പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്; ചിത്രങ്ങളുമായി പാര്‍വതിയും നിത്യ മേനോനും സയനോരയും