സിപിഎം ഏരിയാ കമ്മിറ്റിക്കെതിരെ നോട്ടീസ് പ്രചാരണം

കാഞ്ഞങ്ങാട് : കോട്ടച്ചേരി ബാങ്കിൽ അർഹതയില്ലാത്തവർക്ക് ജോലി നൽകാൻ സിപിഎം തീരുമാനിച്ച നടപടിയിൽ പ്രതിഷേധിച്ച് കോട്ടച്ചേരിയിലും നെല്ലിക്കാട്ട് പ്രദേശത്തും പാർട്ടിയെ സ്നേഹിക്കുന്ന സഖാക്കൾ എന്ന അടിക്കുറിപ്പിൽ വ്യാപകമായി നോട്ടീസ് പ്രചരിപ്പിച്ചു.

പാർട്ടിയും പാർട്ടി സ്ഥാപനങ്ങളും ആരുേടയും കുടുംബ സ്വത്തല്ല എന്ന് തുടങ്ങുന്ന നോട്ടീസിൽ അരാഷ്ട്രീയ വാദികളെ വളർത്തുന്ന സമീപനം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി നേതാക്കൾ തുടരാതിരിക്കുക എന്ന് തുടങ്ങി ” അപ്പൻ ആനപ്പുറത്ത് കയറിയെന്ന് വെച്ച് മകന് തഴമ്പുണ്ടാകണമെന്നില്ലെന്ന ” ഉദാഹരണ സഹിതമാണ് നോട്ടീസ്.

”സഹകരണ സ്ഥാപനം നേതാക്കളുടെ കുടുംബ സ്വത്തോ” എന്നാണ് നോട്ടീസിന്റെ തലക്കെട്ട്. പാർട്ടിക്ക് വേണ്ടി അടിയും കുത്തും സഹിച്ച സഖാക്കൾ ഉണ്ടാകുമ്പോൾ അവരെയൊന്നും പരിഗണക്കാതെ പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കി ആളുകളെ ഭിന്നിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം തുടരാതിരിക്കണമെന്നും നോട്ടീസിൽ പറയുന്നു.

LatestDaily

Read Previous

ട്വിറ്റർ മസ്‌ക് ഏറ്റെടുത്താലും നിയമങ്ങൾ അനുസരിക്കണം: കേന്ദ്ര സര്‍ക്കാര്‍

Read Next

പിതൃ സ്വത്ത് സഹോദരൻ കയ്യടക്കിയെന്ന്