അനശ്വരയ്ക്ക് പിന്നാലെ കാമുകനും തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ബളാൽ അരിങ്കല്ലിൽ കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച അനശ്വരയുടെ കാമുകനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിങ്കല്ലിലെ അനശ്വരയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച കള്ളാർ ഓട്ടക്കണ്ടത്തെ ശ്രീജിത്തിനെയാണ് 19, ഇന്നലെ രാത്രി 7-30 മണിക്കും 9-45നുമിടയിൽ, താമസിച്ചുവരികയായിരുന്ന ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അരിങ്കല്ലിലെ അനശ്വരയും, കള്ളാർ ഓട്ടക്കണ്ടത്തെ മാധവൻ -ശോഭന ദമ്പതികളുടെ മകനായ ശ്രീജിത്തും തമ്മിൽ ഒരുവർഷത്തോളം അടുത്ത പ്രണയ ബന്ധമുണ്ടായിരുന്നു. അനശ്വരയെ ഉപേക്ഷിച്ച് ശ്രീജിത്ത് ഹരിപ്രിയ എന്ന പെൺകുട്ടിയുമായി അടുത്തതോടെയാണ് അനശ്വര 21, ആത്മഹത്യ ചെയ്തത്.

തന്റെ ശരീരവും മനസ്സും കീഴടക്കി മറ്റൊരു കാമുകിയെ തേടിപ്പോയ   ശ്രീജിത്തിനെതിരെയും, പുതിയ കാമുകി ഹരിപ്രിയയ്ക്കെതിരെയും അനശ്വരയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടായിരുന്നു. അനശ്വരയുടെ ആത്മഹത്യാക്കുറിപ്പിൽ തന്റെ പേര് പരാമർശിച്ചതിനാൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ശ്രീജിത്ത് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. അനശ്വരയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചവരെക്കുറിച്ച് വെള്ളരിക്കുണ്ട്  പോലീസ് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അരിങ്കല്ലിലെ അനശ്വരയുടെ വീട്ടിൽ ശ്രീജിത്ത് സ്ഥിരം സന്ദർശകനായിരുന്നുെവന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ ഗാഢ പ്രണത്തി  ലായിരുന്നുവെന്ന് അനശ്വരയുടെ ആത്മഹത്യാക്കുറിപ്പിൽ   വ്യക്തമായിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അനശ്വരയുടെ ബന്ധുക്കളും   ആവശ്യപ്പെട്ടിരുന്നു. അനശ്വരയും കാമുകൻ ശ്രീജിത്തും തമ്മിൽ       ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടെന്നും, ആത്മഹത്യാക്കുറിപ്പിൽ  വ്യക്തമായിട്ടുണ്ട്.

ഇൗ സാഹചര്യത്തിൽ ശ്രീജിത്തിനെതിരെ ബലാത്സംഗക്കുറ്റമടക്കം ചേർത്ത് കേസെടുക്കാൻ സാധ്യതയുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ പേര് പരാമർശിച്ചതിന്റെ മാനസിക സംഘർഷത്തിലാണ് ശ്രീജിത്ത് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ മരണത്തിൽ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശോഭിത്ത്, ശ്രുതി എന്നിവർ ശ്രീജിത്തിന്റെ  സഹോദരങ്ങളാണ്.

Read Previous

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി

Read Next

പയ്യന്നൂർ എംഎല്‍എയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ