അനശ്വരയുടെ ആത്മഹത്യ പ്രണയ നൈരാശ്യം മൂലം

സ്വന്തം ലേഖകൻ

വെള്ളരിക്കുണ്ട് : ബളാൽ അരിങ്കല്ലിലെ അനശ്വരയുടെ ആത്മഹത്യയ്ക്ക് കാരണം പ്രണയ പരാജയമെന്ന് സൂചന. ചുള്ളിക്കര സ്വദേശിയായ യുവാവുമായി ഒരുവർഷത്തോളമായുണ്ടായ പ്രണയം തകർന്നതിന്റെ വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

കാമുകൻ വേറൊരാളുമായി പ്രണയത്തിലായ വിവരം അനശ്വര അറിഞ്ഞിരുന്നു. ഇതേത്തുടർന്ന് യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. യുവതിയുടെ മുറിയിൽ  നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പ് പോലീസ് പരിശോധിച്ചു വരികയാണ്.

യുവതിയുടെ രക്ഷിതാക്കളുടെ മൊഴി വെള്ളരിക്കുണ്ട് പോലീസ് ഇന്ന് രാവിലെ രേഖപ്പെടുത്തി. ബളാൽ അരിങ്കല്ലിലെ രാഘവൻ-ശാന്ത ദമ്പതികളുടെ മകൾ അനശ്വരയാണ് 21, ഒക്ടോബർ 22-ന് രാവിലെ തറവാട്ട് വീട്ടിൽ കൈഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചത്.

LatestDaily

Read Previous

അശ്വിന് അശ്രുപൂജ

Read Next

പട്ടാപ്പകൽ മോഷ്ടാവിനെ കയ്യോടെ പിടികൂടി