ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട് : അഭിഭാഷക വൃത്തിയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ അഡ്വ. എം.സി ജോസിന് കാഞ്ഞങ്ങാട് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ആദര സമ്മേളനം ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള പ്രമുഖരുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി. ഒരു പകൽ മുഴുവൻ നീണ്ട ചടങ്ങുകൾ പ്രൗഢമായിരുന്നു. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് ആരംഭിച്ച വിവിധ സെഷനുകൾ വൈകീട്ട് ആറിന് സമാപിച്ചു.
കോടതികൾ അറിഞ്ഞോ, അറിയാതെയോ നീതി നിഷേധിക്കപ്പെടുകയാണെന്നും പലപ്പോഴും നീതി വൈകിയെത്തുന്നത് നീതി നിഷേധത്തിന് തുല്യമാണെന്നും ആദര സമ്മേളനം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അഭിപ്രായപ്പെട്ടു. പഴഞ്ചൻ രീതികളിൽ നിന്ന് മാറി കേസുകൾ തീർപ്പാക്കി ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംഘടക സമിതി ചെയർമാൻ അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് ടി.ആർ. രവി മുഖ്യാതിഥിയായിരുന്നു. ബാർ അസോസിയേഷൻ പ്രസിഡണ്ട് എൻ. രാജ്മോഹൻ അസോസിയേഷന്റെ ഉപഹാരം എം.സി. ജോസിന് സമർപ്പിച്ചു.
ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എംഎൽഏ, പോക്സോ കോടതി ജഡ്ജ് സി. സുരേഷ്കുമാർ, ജില്ലാ സെഷൻസ് കോടതി, ജഡ്ജ് സി. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. എം. നാരായണ ഭട്ട്, ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടർ, കെ. ദിനേഷ്കുമാർ, അഡ്വ. ശശീന്ദ്രൻ, അഡ്വ. ആലീസ് കൃഷ്ണൻ, അഡ്വ. കെ.സി. ശശീന്ദ്രൻ, സി. രവി, കാട്ടൂർ രാമചന്ദ്രൻ നായർ, അഡ്വ. പി.കെ. സതീശൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. എം.സി. ജോസ് മറുപടി പ്രസംഗം നടത്തി.