ആത്മഹത്യാ ഭീഷണി : സിപിഎം നേതാവിനെതിരെ കേസ്

സ്വന്തം ലേഖകൻ

പടന്ന : പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ കോടതി വിധി ലംഘിച്ച് പയങ്കുറ്റി തടയാൻ ശ്രമിച്ച സിപിഎം ലോക്കൽ കമ്മിറ്റിയംഗമടക്കമുള്ളവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. സെപ്തംബർ 22-ന് സന്ധ്യയ്ക്ക് 6-30 മണിക്കാണ് സിപിഎം നേതാവ് മുത്തപ്പൻ മടപ്പുരയ്ക്കകത്ത് കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

സിപിഎം ലോക്കൽ കമ്മിറ്റിയംഗം എസ്. രമണനാണ് 58, കൈയ്യിൽ പെട്രോൾ ടിന്നും തീപ്പെട്ടിയുമായി തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മടപ്പുരയിൽ ഹൈക്കോടതി അനുമതിയോടെ നടക്കുന്ന നിത്യപയങ്കുറ്റി നിർത്തിവെക്കണമെന്നായിരുന്നു രമണന്റെയും സംഘത്തിന്റെയും ആവശ്യം.

ചന്തേര ഐ.പി,. പി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൈയ്യിൽ പെട്രോളുംലൈറ്ററുമായി ഭീതിപരത്തിയ രമണനെ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രമണനെ പിന്നീട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മടപ്പുര ജനകീയ കമ്മിറ്റി പ്രവർത്തകരായ എസ്. രമണൻ, റെജി, 13 സ്ത്രീകൾ എന്നിങ്ങനെ 15 പേർക്കെതിരെ ചന്തേര പോലീസ് സ്വമേധയാ കേസെടുത്തു. ആത്മഹത്യാ ശ്രമത്തിന് രമണനെതിരെയും കേസെടുത്തിട്ടുണ്ട്.

LatestDaily

Read Previous

എം.സി. ജോസിന് ആദരം

Read Next

പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 20 കോടി; ‘പടവെട്ട്’ സൂപ്പർ ഹിറ്റിലേക്ക്