ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മഞ്ചേശ്വരം : മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്ര മേളയ്ക്കിടെ പന്തൽ തകർന്ന് അധ്യാപികമാർക്കും, വിദ്യാർത്ഥികൾക്കും പരിക്കേറ്റ സംഭവത്തിൽ പന്തൽ നിർമ്മാണ കരാറുകാരനടക്കം 6 പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പകൽ 2 മണിക്കാണ് മഞ്ചേശ്വരം ബേക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് അധ്യാപകരും വിദ്യാർത്ഥികളുമടക്കം 49 പേർക്ക് പരിക്കേറ്റത്.
നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് പന്തൽ തകരാൻ കാരണം. പന്തൽ നിർമ്മാണ കരാറുകാരൻ മഞ്ചേശ്വരത്തെ ഗോകുൽദാസ് 47, പന്തൽ നിർമ്മാണ തൊഴിലാളികളായ 5 പേർ എന്നിവർക്കെതിരെ ബാലനീതി നിയമമടക്കമാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ഇവരെ ഇന്നലെ തന്നെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ പരിക്കേറ്റ അധ്യാപികമാരിലൊരാൾ മംഗളൂരുവിലും മറ്റൊരാൾ മംഗൽപ്പാടി ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റ വിദ്യാർത്ഥികൾ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.