കൈഞരമ്പുകൾ മുറിച്ച പെൺകുട്ടി തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

ബളാൽ : പത്തൊമ്പതുകാരി കൈഞരമ്പ് മുറിച്ച ശേഷം കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു. ബളാൽ അരിങ്കല്ലിലെ രാഘവന്റെയും ബളാൽ മുൻ പഞ്ചായത്തംഗം ശാന്തയുടെയും മകളായ അനശ്വരയാണ് 19, ഇരുകൈകളുടെയും ഞരമ്പുകൾ മുറിച്ച ശേഷം കെട്ടിത്തൂങ്ങിയത്.

പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

അനശ്വരയുടെ മാതാവ്  ശാന്തയാണ് മകൾ തൂങ്ങി നിൽക്കുന്നത് ആദ്യം കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടിയെ കുരുക്കഴിച്ച് താഴെയിറക്കി ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read Previous

ഇഡി തങ്ങളുടെ ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് റേസർപേ

Read Next

സിനിമാ നിർമ്മാതാവിന്റെ പരാതി വ്യാജം, കോഴിക്കോട്ടെ ഫ്ലാറ്റ് കെട്ടിടത്തിന് മുൻകൂർ നൽകിയ 24 ലക്ഷം  രൂപ തിരിച്ചു കിട്ടിയില്ല