ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മടിക്കൈ മലപ്പച്ചേരിയിൽ ന്യൂമലബാർ പുനരധിവാസ കേന്ദ്രം നടത്തിവന്നസാമൂഹ്യപ്രവര്‍ത്തകന്‍ എം.എം.ചാക്കോ 56അന്തരിച്ചു. ഇന്നലെ രാത്രിയോടെയാണ് അന്ത്യം. കോവിഡ് കാലത്ത് ഉൾപ്പെടെ പാവങ്ങൾക്ക് അത്താണിയായിരുന്നു. വർഷങ്ങളായി ഇവിടെ പുനരധിവാസ കേന്ദ്രം നടത്തി വരുന്നു മലപ്പച്ചേരി ന്യൂ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറാണ്.
ചികിത്സയിലായിരുന്ന ഭാര്യാമാതാവ് ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ അന്തരിച്ചിരുന്നു. വൈകിട്ട് 7. 30 മണിയോടെ ഭാര്യാമാതാവിന്റെ മൃതദേഹം പുനരധിവാസ കേന്ദ്രത്തിലെത്തിച്ചതിന് പിന്നാലെ ചാക്കോയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ ഷീല: മക്കൾ സുസ്മിത എം ചാക്കോ, മനു ചാക്കോ മരുമകൾ : അപർണ്ണ. ടി എൻ ജി പുരസ്കാര മുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
479