കാഞ്ഞങ്ങാട്ട് പുതിയ കോടതി സമുച്ചയം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്  കാഞ്ഞങ്ങാട് പുതിയ കോടതി കെട്ടിട സമുച്ചയ നിർമാണത്തിനുള്ള സ്ഥലം ലഭിച്ചതോടെ പുതിയ കെട്ടിട സമുച്ചയം വരാനുള്ള സാധ്യത തെളിഞ്ഞു. റവന്യൂവകുപ്പ് ജുഡീഷ്യറി വകുപ്പിന് കെട്ടിട നിർമാണത്തിനായി ഹൊസ്ദുർഗ് കോടതിയുടെ സമീപമു ള്ള 1.45 ഏക്കർ കൈമാറി.

ഇതിന്റെ പ്രഖ്യാപനവും അവിടെ തുടങ്ങുന്ന കോടതിപ്രവർത്തനങ്ങ ളുടെ  ഉദ്ഘാടനവും നാളെ രാവിലെ 9.30-ന് നടക്കും. കോടതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി സ്ഥലം കൈമാറ്റ പ്രഖ്യാപനം നടത്തും. രാജ്മോഹൻ ഉണ്ണി ത്താൻ എം.പി., എം.എൽ.എ .മാരായ ഇ.ചന്ദ്രശേഖരൻ, സി എച്ച്.കുഞ്ഞമ്പു, എം.രാജഗോ പാലൻ, ജില്ലാ ജഡ്ജി സി.കൃഷ്ണകുമാർ, ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന എന്നി വർ പങ്കെടുക്കും.

ഹൊസ്ദുർഗിലെ നിലവിലുള്ള കോടതി സമുച്ചയത്തിന്  പഴക്കമേറെയുള്ളതിനാൽ  ഇതു പൊളിച്ചു നീക്കി പുതിയത്  നിർമ്മിക്കണമെന്നാനാണ് ആവശ്യം.. അതിനിടെ ഇതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചിരുന്നു.’ അതിനിടെയാണ് കാംപ്കോ പ്രവർത്തിച്ച സ്ഥലം നീതിന്യായ വകുപ്പിന് വേണമെന്ന ആവശ്യവും സജീവമായത്. ഇതിനായി ബാർ അസോസിയേഷൻ സർക്കാറിലേക്ക് കത്ത് നൽകിയിരുന്നു. പിന്നാലെ  ജുഡീഷ്യറിയും  കത്തയച്ചിരുന്നു. കത്ത് പരിഗണിച്ചാണ് ഭൂമി  കൈമാറാൻ തീരുമാനമായത്.

കാസർകോട് ജില്ലയുടെ ചുമതലയുള്ള ജസ്റ്റീസ് ദേവൻ രാമചന്ദ്രനും സ്ഥലം ലഭിക്കുന്നതിന് ഏറെ ശ്രമങ്ങൾ നടത്തിയിരുന്നു. ബാർ അസോസിയേഷന് പിന്തുണയുമായി ജന പ്രതിനിധികളും സർക്കാറിൽ സമ്മർദ്ദം ചെലുത്തി.പുതിയ സ്ഥലത്ത് വലിയ രീതിയിലുള്ള കോടതി സമുച്ചയം നിർമ്മിക്കാനാണ്  നീതിന്യായ വകുപ്പ് ലക്ഷ്യമിടുന്നത്.

ഇതോടെ കോടതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാകും. കൈമാറുന്ന സ്ഥലത്ത് ഇപ്പോൾ നിലവിൽ കെട്ടിടമുണ്ട്. കെട്ടിടം നവീകരിച്ച്‌ അവിടെ താൽക്കാലികമായി കുടുംബ കോടതി, എം.എ.സി.ടി എന്നിവയുടെ ക്യാംപ് സിറ്റിങ്ങ് നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.

LatestDaily

Read Previous

തെരുവ് നായകള്‍ക്ക് മൃഗസ്നേഹികളുടെ വീടുകളില്‍ വച്ച് മാത്രം ഭക്ഷണം നല്‍കുക; ബോംബെ ഹൈക്കോടതി

Read Next

ചന്തേര സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ