എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

കാസർകോട്: കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശിയടക്കമുള്ള മൂന്നംഗ സംഘം എംഡിഎംഏ ലഹരി മരുന്നുമായി കാസർകോട് പോലീസിന്റെ പിടിയിലായി. കാസർകോട് ഫോർട്ട് റോഡിൽ കരിപ്പോടി റോഡ് ജംഗ്ഷന് സമീപം ഫ്ലാറ്റിനരികിൽ നിർത്തിയിട്ട കാറിൽ നിന്നാണ് പോലീസ് എംഡിഎംഏ പിടികൂടിയത്.

കാസർകോട് എസ്ഐ, ആർ. രാകേഷും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് കെ.എൽ – 17 – 7867 നമ്പർ കാറിൽ നിന്നും 6 ഗ്രാം എംഡിഎംഏയും 11,200 രൂപയും പിടികൂടിയത്.

കാഞ്ഞങ്ങാട് കുശാൽനഗർ കടിക്കാൽ ഹൗസിൽ മൊയ്തീൻകുഞ്ഞിയുടെ മകൻ പി. തസ്്ലിം, തളങ്കര പള്ളത്തിങ്കാൽ ഹൗസിൽ ഹുസൈന്റെ മകൻ പി.എച്ച്. അബ്ദുൾ ഖാദർ 39, നുള്ളിപ്പാടിയിലെ ഉസ്മാൻ അലിഖാന്റെ മകൻ ടി.ഏ. ഷെയ്ൽ ഖാൻ എന്നിവരെയാണ് കാസർകോട് പോലീസ് മയക്കുമരുന്നുമായി പിടികൂടിയത്. വിൽപ്പന ലക്ഷ്യമിട്ടാണ് മൂന്നംഗ സംഘം കാറിൽ ലഹരിമരുന്നുമായി ഫോർട്ട് റോഡിലെത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻറ് ചെയ്തു.

LatestDaily

Read Previous

ചന്തേര സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

Read Next

വീണ്ടും ജീത്തുവിന്റെ ക്രൈം ത്രില്ലര്‍; കൂമന്‍ ആദ്യ ടീസര്‍ പുറത്ത്