ബി.ജെ.പി പോപ്പുലർ ഫ്രണ്ട് സംഘർഷം ; നശിപ്പിച്ച  സ്വത്തുക്കളുടെ നഷ്ടം കെട്ടിവെക്കണം

സ്വന്തം ലേഖകൻ

തലശ്ശേരി : പൊതുമുതൽ നശിപ്പിച്ചാൽ ജാമ്യം ലഭിക്കാൻ തത്തുല്യ നാശ നഷ്ട സംഖ്യ കെട്ടിവെയ്ക്കണമെന്ന നിയമം സ്വകാര്യ സ്വത്തു നശിപ്പിക്കലിനും  ബാധകമാക്കി തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ്. നാളിതുവരെ പ്രയോഗിക്കാത്ത 2019ലെ ഒമ്പതാം വകുപ്പ് മട്ടന്നൂർ ചാവശ്ശേരിയിൽ കഴിഞ്ഞ മാസം നടന്ന ബി.ജെ.പി, പോപ്പുലർ ഫ്രന്റ് സംഘർഷത്തിൽ അറസ്റ്റിലായ 5 ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുടെ ജാമ്യവ്യവസ്ഥയിൽ തലശ്ശേരി സെഷൻസ് ജഡ്ജ് ജി.ഗിരിഷ് നടപ്പാക്കി.

ഇക്കഴിഞ്ഞ ആഗസ്റ്റ് 22 ന് രാത്രിയിലും തുടർ ദിവസങ്ങളിലും പോപ്പുലർ ഫ്രൻ്റ് അനുഭാവികളുടെ വീടാക്രമിച്ചു നാശനഷ്ടം വരുത്തിയെന്ന കേസിലാണ് മട്ടനൂർ ചാവശ്ശേരി ആവട്ടിയിലെ ബൈജു, മഹേഷ്, രതീഷ്, ശ്രീരാജ്, അജയൻ എന്നിവർ അറസ്റ്റിലായിരുന്നത്.’

ഇവർ നൽകിയ ജാമ്യ ഹരജി പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം. അജിത്കുമാറാണ് 2019ലെ കേരള സ്വകാര്യ സ്വത്ത് നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും വകുപ്പുകൾ പ്രതികളുടെ ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്ന് വാദിച്ചത്.

പ്രസ്തുത വാദം കോടതി അംഗീകരിച്ചു. – ഇത് പ്രകാരം വ്യത്യസ്ഥമായ 3 കേസുകളിൽ ഉൾപ്പെട്ട പ്രതികൾ യഥാക്രമം, 35000, 25000, 5000 വീതം കോടതിയിൽ കെട്ടിവെക്കണം. പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ പ്രസ്തുത സംഖ്യ പരാതിക്കാർക്ക് നൽകും. സംഘർഷത്തിലെ പ്രതികൾക്ക് നടാടെയാണ് പ്രസ്തുത വ്യവസ്ഥ ബാധകമാക്കിയത്.

LatestDaily

Read Previous

കനകപ്പള്ളി വാഹനാപകടം: ഡ്രൈവർക്കെതിരെ കേസ്

Read Next

പിൻസീറ്റ് ബെൽറ്റുകൾ നിർബന്ധമാക്കി കർണാടക