പ്രണയം നടിച്ച് യുവതിയുടെ 130 പവൻ തട്ടിയെടുത്തു

സ്വന്തം ലേഖകൻ

മഞ്ചേശ്വരം : പ്രണയം നടിച്ച് യുവതിയിൽ നിന്ന് 130 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിക്കുമെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പൈവളിഗെ ബായിക്കട്ടയിലെ 22 കാരിയാണ് തട്ടിപ്പിനിരയായത്. ബായിക്കട്ട പരേരി ഹൗസിൽ നൂറയുടെ 130 പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് ഉപ്പളയിലെ അഹ്മ്മദ് അജ്മൽ, കൂട്ടാളിയായ ആരിഫ്  എന്നിവർ തട്ടിയെടുത്തത്.

യുവതിയുടെ 4 സ്വർണ്ണവളകളും 2 സ്വർണ്ണ മാലകളും ഓഗസ്റ്റ് 10-ന് അജ്്മൽ കൈപ്പറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് സെപ്തംബർ 21 വരെ വിവിധ തവണകളായി 4 സ്വർണ്ണമാല, 12 വള, 6 സ്വർണ്ണപാദസരങ്ങൾ, 2 സ്വർണ്ണ ബ്രേസ്്്ലെറ്റുകൾ, 2 മോതിരം, ഒരു അരഞ്ഞാണം, ഒരു കമ്മൽ എന്നിവയും സംഘം തട്ടിയെടുത്തു.

ആദ്യ തവണ പ്രണയം നടിച്ച് സ്വർണ്ണം വാങ്ങിയ അഹമ്മദ് അജ്മൽ വിവരം വീട്ടിലറിയിക്കുമെന്ന് ഭീഷണി പ്പെടുത്തിയാണ് ബാക്കിയുള്ള സ്വർണ്ണം കൂടി തട്ടിയെടുത്തത്. മൊത്തം 130 പവൻ തൂക്കം വരുന്ന സ്വർണ്ണമാണ് രണ്ടംഗസംഘം യുവതിയിൽ നിന്നും തട്ടിയെടുത്തത്. സ്വർണ്ണാഭരണങ്ങളടക്കം 70 ലക്ഷം രൂപയോളം രണ്ടംഗ സംഘം തട്ടിയെടുത്തുവെന്നാണ് യുവതിയുടെ പരാതി.

Read Previous

എൻഡോസൾഫാൻ സമരം കനത്ത പരാജയം

Read Next

സി.കെ ശ്രീധരൻ ശ്രദ്ധേയനായ അഭിഭാഷകൻ: മുഖ്യമന്ത്രി