ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: അഞ്ചുപതിറ്റാണ്ടുകാലം അഭിഭാഷക വൃത്തി പൂർത്തീകരിച്ച സി.കെ. ശ്രീധരൻ വക്കീലിന്റെ ആദരച്ചടങ്ങിന് ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകർ ആരുമെത്താതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പുതിയകോട്ട നെഹ്റു മൈതാനിയിൽ പുതുതായി നിർമ്മിച്ച ഹെറിറ്റേജ് വേദിയിൽ ഇന്നലെ വൈകുന്നേരം 5 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകപ്രകാശനവും ആദരവും നടത്തിയത്.
അഡ്വ. പി. അപ്പുക്കുട്ടന് പുറമെ ഹൊസ്ദുർഗ് ബാർ സംഘടന പ്രസിഡണ്ട് അഡ്വ. രാജ്മോഹനും, ശ്രീധരൻ വക്കീലിന്റെ ജൂനിയർ അഭിഭാഷകൻ പി.കെ. ചന്ദ്രശേഖരൻ, അഡ്വ. എം. ജയചന്ദ്രൻ, അഡ്വ. എൻ.ഏ. ഖാലിദ് എന്നിവരൊഴികെ അഭിഭാഷകർ ആരേയും സദസ്സിൽ കണ്ടില്ല. ആദരച്ചടങ്ങിന് സി.കെ. ശ്രീധരനുമായി ദീർഘകാലത്തെ വ്യക്തിബന്ധമുള്ള പ്രമുഖ വ്യക്തികൾ പലരേയും ക്ഷണിച്ചില്ലെന്ന് ആരോപണമുയർന്നു.
ശ്രീധരൻ വക്കീലിനൊപ്പം നീണ്ട പത്തുവർഷക്കാലം പ്രാക്ടീസ് ചെയ്ത ക്രിമിനൽ അഭിഭാഷകർ അഡ്വ. ടി.കെ. സുധാകരനെ സംഘാടകർ ആദരച്ചടങ്ങ് ഫോണിൽ പോലും അറിയിച്ചില്ല. ഹൊസ്ദുർഗ് ബാറിലെ വക്കീലൻമാരുടെ ലോയേഴ്സ് സംഘടന അസോസിയേഷനിൽ ഉൾപ്പെട്ടവരും ഇടതുപക്ഷ അനുഭവ സംഘടന ലോയേഴ്സ് യൂണിയനിൽ ഉൾപ്പെട്ടവരും ചടങ്ങിനെത്തിയില്ല.
സി.കെ. വക്കീലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോൺഗ്രസ് പ്രവർത്തകരും, ചടങ്ങിനെത്തിയിരുന്നില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദരച്ചടങ്ങിന്റെ ക്ഷണക്കത്ത് അച്ചടിച്ചിരുന്നുവെങ്കിലും, ക്ഷണം ലഭിക്കാതിരുന്നതിനാൽ തന്നെ പലരും പരിപാടിയിൽ സംബന്ധിച്ചില്ല.