ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചന്തേര : നീലേശ്വരത്തെ സ്വകാര്യ കോളേജില്‍ 1994-95 പ്രീ ഡിഗ്രി ബാച്ചില്‍ പഠിച്ചവരുടെ കുടുംബ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ. 16 പേര്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സതേടി. കാലിക്കടവ് തൃക്കരിപ്പൂര്‍ റോഡിലെ നൂറാണി ഹോട്ടലില്‍ ഞായറാഴ്ചയായിരുന്നു സംഗമം. ഇവിടെനിന്ന് ബിരിയാണി കഴിച്ചവര്‍ക്ക് തൊട്ടടുത്തദിവസം മുതല്‍ ദേഹാസ്വാസ്ഥ്യം, പനി, ഛര്‍ദി, വയറുവേദന, വയറ് സ്തംഭനം എന്നിവ അനുഭവപ്പെടുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് വിഷബാധയ്ക്കിരയായവർ പരാതിയുമായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി രമേശനെയും ഹോട്ടല്‍ ഉടമയെയും സമീപിച്ചത്. ഇതേത്തുടര്‍ന്ന് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി.സുരേഷ് എന്നിവരടങ്ങുന്ന സംഘം ഹോട്ടല്‍ സന്ദര്‍ശിച്ച് പരിശോധനനടത്തി. ഹോട്ടലും പരിസരവും ശുചിയാക്കാനും രണ്ട് ദിവസം അടച്ചിടാനും നിര്‍ദ്ദേശം നല്‍കി. ഹോട്ടല്‍ പരിസരത്ത് ശുചിത്വക്കുറവ് കണ്ടെത്തി, 5000 രൂപ പിഴ ചുമത്തി. ചെറുവത്തൂർ, പുത്തിലോട്ട്, പിലിക്കോട്, കാലിക്കടവ്, ചന്തേര, ഉദിനൂർ, നടക്കാവ്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.