പയ്യന്നൂർ സ്വദേശി എംഡിഎംഏയുമായി ബേക്കലിൽ പിടിയിൽ

സ്വന്തം ലേഖകൻ

ബേക്കൽ : ക്ലീൻ കാസർകോട് ഓപ്പറേഷന്റെ ഭാഗമായി നടന്ന പരിശോധനയിൽ ബൈക്കിൽ എംഡിഎംഏ കടത്തുകയായിരുന്ന യുവാവ് പിടിയിൽ. ഇന്നലെ രാത്രി 8.20 മണിക്ക് ബേക്കൽ തൃക്കണ്ണാടാണ് യുവാവിനെ എംഡിഎംഏയുമായി ബേക്കൽ പോലീസ് പിടികൂടിയത്. ബേക്കൽ എസ്ഐ, കെ. സലീമിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പയ്യന്നൂർ പെരുമ്പ സ്വദേശിയായ യുവാവിനെ 13.38 ഗ്രാം എംഡിഎംഏ രാസലഹരി മരുന്നുമായി പോലീസ് പിടികൂടിയത്.

കെ.എൽ. 13 എഫ് 5965 നമ്പർ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെരുമ്പ സുമയ്യ മൻസിലിൽ അബ്ദുള്ളയുടെ മകൻ അബ്ദുൾ സാബിറിനെയാണ് 36, ബേക്കൽ പോലീസ് ലഹരിമരുന്നുമായി പിടികൂടിയത്.

വിൽപ്പന ലക്ഷ്യമിട്ട് വാഹനത്തിൽ കടത്തുകയായിരുന്ന  ലഹരി മരുന്നാണ് പോലീസ് പിടികൂടിയത്. ലഹരി കടത്തിനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം ബേക്കൽ പോലീസ് കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

കണ്ടക്ടർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ

Read Next

ഖത്തറിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് പ്രവർത്തനം തുടങ്ങി