മാവുങ്കാലിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ആർഎസ്എസ്-ബിജെപി ശക്തി കേന്ദ്രമായ മാവുങ്കാലിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചത് മനഃപൂർവ്വം സംഘർഷമുണ്ടാക്കാനാണെന്ന്  സംശയമുയരുന്നു. കാഞ്ഞങ്ങാട്ടെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സി.കെ. ശ്രീധരനെ ആദരിക്കുന്ന ചടങ്ങിന്റെ പ്രചാരണ ബോർഡിലെ മുഖ്യമന്ത്രിയുടെ മുഖമാണ് അജ്ഞാതർ വെട്ടിമാറ്റിയത്.

ചടങ്ങിന്റെ ഉദ്ഘാടകനെന്ന നിലയിലാണ് ഫ്ലക്സിൽ മുഖ്യമന്ത്രിയുടെ പടം ചേർത്തത്. മാവുങ്കാലിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിലെ മുഖ്യമന്ത്രിയുടെ ചിത്രമാണ് സാമൂഹ്യ വിരുദ്ധർ വെട്ടിമാറ്റിയത്. സി.കെ. ശ്രീധരനെ ആദരിക്കുന്ന ചടങ്ങ് ഇന്ന് വൈകുന്നേരമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.

സി.കെ. ശ്രീധരനെ ആദരിക്കുന്ന ചടങ്ങ് രാഷ്ട്രീയ ചടങ്ങല്ലാതിരുന്നിട്ടും ഫ്ലക്സിലെ മുഖ്യമന്ത്രിയുടെ തല വെട്ടി മാറ്റിയതിന് പിന്നിൽ അന്ധമായ രാഷ്ട്രീയ വിരോധമാണെന്ന് സംശയിക്കുന്നു. സംഘപരിവാർ അനുയായികൾക്ക് സംഭവവുമായി  ബന്ധമുണ്ടെന്നും സംശയമുയർന്നിട്ടുണ്ട്.

LatestDaily

Read Previous

നഗരസഭ ഓഫീസിൽ രാത്രി മദ്യപാനം, സെക്യൂരിറ്റി ജീവനക്കാരന് മദ്യമെത്തിച്ചത് ഓട്ടോ ഡ്രൈവർ

Read Next

യുവതിയെ മർദ്ദിച്ചു