യുവതിയെ മർദ്ദിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മതിൽ കെട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ കയ്യേറ്റം ചെയ്തയാൾക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ആവിയിൽ ബൈത്തുൽ നൂറിലെ സുബൈറിന്റെ ഭാര്യ എം.ബി. റംലയെയാണ് 36, അയൽവാസിയായ കുഞ്ഞഹമ്മദ് ആക്രമിച്ചത്.

റംല മുറിയനാവിയിലെ സ്വന്തം സ്ഥലത്ത് മതിൽ കെട്ടുന്നതിനിടെയാണ് കുഞ്ഞഹമ്മദ് ഇവരെ മർദ്ദിക്കുകയും കമ്പിപ്പാര കുത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. കുഞ്ഞഹമ്മദിന്റെ മർദ്ദനമേറ്റ യുവതി ജില്ലാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തന്റെ സ്ഥലം കയ്യേറിയാണ് മതിൽ കെട്ടുന്നതെന്നാരോപിച്ചാണ് കുഞ്ഞഹമദ്  യുവതിയുടെ പറമ്പിൽ അതിക്രമിച്ചു കയറി അവരെ മർദ്ദിച്ചത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

LatestDaily

Read Previous

മാവുങ്കാലിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

Read Next

കണ്ടക്ടർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ