വീട്ടിൽ മയക്കുമരുന്ന് പാർട്ടി: ആറു പേർ പിടിയിൽ

പയ്യന്നൂര്‍: രാമന്തളിയിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലഹരി പാർട്ടി രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ ആറ് യുവാക്കൾ അറസ്റ്റിൽ. വീട്ടുടമസ്ഥൻ രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ കെ.കെ.അന്‍വര്‍ 32, കെ.പി.റമീസ് 27, യൂസഫ് അസൈനാര്‍ 27, എം.കെ.ഷഫീഖ് 32, വി.വി.ഹുസീബ് 28, സി.എം.സ്വബാഹ് 21 എന്നിവരെയാണ് ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്റെനിർദേശപ്രകാരം പയ്യന്നൂര്‍ എസ്.ഐ.പി. വിജേഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ.രമേശൻ നരിക്കോടും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നുപുലര്‍ച്ചെ 12.30 മണിയോടെ രാമന്തളി വടക്കുമ്പാട്ടെ കെ.കെ.അൻവറിന്റെ വീട്ടിലായിരുന്നു ഡി ജെ പാർട്ടിക്ക് സമാനമായ ലഹരി പാർട്ടി. പരിസരവാസികളുടെ ഉറക്കം കെടുത്തി ഉച്ചത്തിൽ പാട്ടും ഡാൻസും  അട്ടഹാസവുമായി സംഘം വിലസുന്നതിനിടെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്..വീട്ടിൽ നിന്നും മാരക ലഹരി മരുന്നായഎം.ഡി എം.എ.യും കഞ്ചാവും ശാസ്ത്രീയ അടിസ്ഥാനത്തിൽ യൂട്യൂബിൽ നിന്ന് പഠിച്ച്  ലഹരി ഉപയോഗിക്കുവാൻ നിർമ്മിച്ച രണ്ട് ഹുക്കകളും പോലീസ് കണ്ടെടുത്തു.  പോലീസ് പിടിയിലായ അൻവർ വീട്ടിൽ തനിച്ചാണ് താമസം.

Read Previous

നയാബസാർ സമൂഹവിരുദ്ധ താവളം

Read Next

തെരുവുനായയെ തല്ലിക്കൊന്നതിന് കേസ്