ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കോട്ടച്ചേരി നയാബസാർ കേന്ദ്രീകരിച്ച് മദ്യപസംഘങ്ങൾ നടത്തുന്ന വിളയാട്ടം ദുസ്സഹമാണെന്ന് വ്യാപാരികൾ. രാത്രികാലങ്ങളിൽ നയാബസാറിൽ തമ്പടിക്കുന്ന മദ്യപസംഘങ്ങൾ ഒഴിഞ്ഞ മദ്യക്കുപ്പികൾ നിലത്തടിച്ച് പൊട്ടിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് നയാബസാറിലെ കച്ചവട സ്ഥാപനം നടത്തുന്നവരുടെ പരാതി.
നയാബസാറിലെ ഓരോ കടയ്ക്ക് മുന്നിലും ഇത്തരത്തിൽ കുപ്പി തല്ലിപ്പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങൾ രാവിലെ കാണാം. കുപ്പിച്ചില്ല് തറച്ചു കയറി മുറിവേൽക്കാതിരിക്കാൻ അഭ്യാസിയുടെ മെയ്്വഴക്കം വേണമെന്നാണ് കച്ചവടക്കാർ പറയുന്നത്. നയാബസാർ മദ്യപാനികളുടെയും കഞ്ചാവ് ലഹരി മാഫിയകളുടെയും ഇടത്താവളമായിട്ട് നാളേറെയായി.
കഞ്ചാവ്, എംഡിഎംഏ തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപഭോക്താക്കളുടെയും കച്ചവടക്കാരുടെയും വിഹാര കേന്ദ്രമാണ് നയാബസാർ. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് പരസ്യമദ്യപാനികളും ലഹരി മാഫിയയും നസാബസാറിന്റെ ഉറക്കം കെടുത്തുന്നത്. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ഏറെ ദൂരെയല്ലാത്ത നയാബസാർ സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യ വിരുദ്ധ പ്രവർത്തകരുടെ താവളമാണ്.
ക്ലീൻ കാസർകോട് ഓപ്പറേഷന്റെ ഭാഗമായി ഹൊസ്ദുർഗ് പോലീസ് ടൗൺ മുഴുവൻ അരിച്ചുപെറുക്കുന്നുണ്ടെങ്കിലും, നയാബസാറിലെ ലഹരി മാഫിയയെയും മദ്യപസംഘങ്ങളെയും പൂർണ്ണമായി ഒതുക്കാൻ കഴിഞ്ഞിട്ടില്ല.