മകളെ പീഡിപ്പിച്ച പിതാവ് റിമാന്റിൽ

സ്വന്തം ലേഖകൻ

ബേക്കൽ: ഒമ്പതുവയസ്സുകാരിയായ മകളെ ലൈംഗിക  പീഡനത്തിനിരയാക്കിയ കേസ്സിൽ 37കാരനായ പിതാവ് റിമാന്റിൽ. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്വാർട്ടേഴ്സിലും, ചേറ്റുകുണ്ടിലെ താമസസ്ഥലത്തുമാണ് പിതാവ് മകളെ പീഡനത്തിനിരയാക്കിയത്.

ഇരു സംഭവങ്ങളിലുമായി രണ്ട് പോക്സോ കേസ്സുകളാണ് പിതാവിനെതിരെ റജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു കേസ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഹൊസ്ദുർഗ് പോലീസിന് കൈമാറും. മൂന്ന് ഭാര്യമാരുള്ള 37 കാരൻ ആദ്യഭാര്യയിലുണ്ടായ മകളെയാണ് പീഡനത്തിനിരയാക്കിയത്.

ആദ്യഭാര്യയുമായുള്ള ബന്ധം ഇയാൾ വേർപെടുത്തിയതിനെത്തുടർന്ന് സ്ത്രീ വേറെ വിവാഹം കഴിച്ചു. ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന മകളെ യുവാവ് ഇടയ്ക്കിടെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നു. ഇതിനിടയിലാണ് പീഡനം നടന്നത്. മകളെ പീഡിപ്പിച്ച പിതാവിനെ ബേക്കൽ പോലീസാണ് കഴിഞ്ഞ ദിവസം  അറസ്റ്റ് ചെയ്തത്.

Read Previous

ഉദുമ എംഎൽഏയുടെ പ്രസ്താവന വിവാദത്തിൽ

Read Next

ബാങ്ക് പ്രസിഡണ്ടിന്റെ മകന് ബാങ്കിൽ ജോലി; പാർട്ടിയിൽ പുകയുന്നു