ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ പുതുക്കൈയിലെ പള്ളിക്കൈ രാധാകൃഷ്ണന്റെ മകൻ രൂപേഷിന് പാർട്ടി ഭരിക്കുന്ന സഹകരണ സൊസൈറ്റിയിൽ ജോലി നൽകാനുള്ള പാർട്ടി തീരുമാനം പുതുക്കൈ പാർട്ടിയിൽ പുകയുന്നു. രാധാകൃഷ്ണൻ തന്നെയാണ് ഈ സൊസൈറ്റിയുടെ പ്രസിഡണ്ടും.
പള്ളിക്കൈ രാധാകൃഷ്ണന്റെ മകന് പാർട്ടിയുമായോ, ഇതര വർഗ്ഗ ബഹുജന സംഘടനകളുമായോ യാതൊരു ബന്ധവുമില്ല. നിലവിൽ 5 വർഷമായി രൂപേഷ് കാഞ്ഞങ്ങാട് ക്ഷേമനിധി ബോർഡ് ഓഫീസിൽ ജോലി ചെയ്തുവരികയാണ്. പുതുക്കൈ ചേടിറോഡ് സഹകരണ സൊസൈറ്റിയിൽ ഒഴിവുള്ള അറ്റൻഡർ തസ്തികയിൽ രൂപേഷിനെ നിയമിക്കാനാണ് പാർട്ടി ഏരിയാ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.
പാർട്ടി ലോക്കൽ േതൃത്വം ഈ തസ്തികയിൽ ജോലി നൽകാൻ നിർദ്ദേശിച്ചത് ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് ജോയിന്റ് സിക്രട്ടറിയും എൽസിയംഗവുമായ സന്തോഷ് മോനാച്ചയെയാണെങ്കിലും, പള്ളിക്കൈ രാധാകൃഷ്ണന്റെ മകൻ എന്ന ഒറ്റ പരിഗണനയിൽ മാത്രമാണ് രൂപേഷിനെ സഹകരണ സംഘം ഓഫീസിൽ അറ്റൻഡറായി നിയമിക്കാൻ ഏരിയാ നേതൃത്വം തീരുമാനിച്ചത്.
ലോക്കൽ കമ്മിറ്റി നൽകിയ പട്ടികയിൽ, ഈ തസ്തികയിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സുചിതും സൊസൈറ്റിയിൽ കളക്ഷൻ ഏജന്റുമായ തങ്കമണി എന്നിവരുടെ പേരുമാണുള്ളത്. നിർദ്ധന കുടുംബാംഗമായ തങ്കമണി സൊസൈറ്റിയിലെ അറ്റൻഡർ തസ്തികയിൽ നിയമിക്കാൻ നൂറുശതമാനവും യോഗ്യതയുള്ള സ്ത്രീയാണെന്ന് പാർട്ടി വക്താവ് വെളിപ്പെടുത്തി.
രൂപേഷിനെ സൊസൈറ്റിയിൽ നിയമിക്കാനുള്ള തീരുമാനം പുനരാലോചിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് മേഖലാ കമ്മിറ്റിക്ക് കത്തുകൊടുക്കും. അതിനിടയിൽ സൊസൈറ്റി പ്രസിഡണ്ട് പദവി പള്ളിക്കൈ രാധാകൃഷ്ണൻ ഇന്നുതന്നെ രാജിവെച്ചൊഴിയാൻ സ ധ്യതയുണ്ട്.