അഡ്വ. എം.സി. ജോസിന് ആദരം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മുതിർന്ന അഭിഭാഷകനും  കോൺഗ്രസ് നേതാവുമായ എ.സി. ജോസിന്റെ അഭിഭാഷകവൃത്തിയുടെ സുവർണ്ണ ജൂബിലിയാഘോഷം ഒക്ടോബർ 23-ന് മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടക്കും.

സൗവർണ്ണികം എന്ന് പേരിട്ട ആദര പരിപാടി കേരള ഹൈക്കോടതി  ജഡ്ജ്  ജസ്റ്റിസ് ഏ.കെ. ജയശങ്കർ നായർ ഉദ്ഘാടനം ചെയ്യും. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംഘാടക സമിതി അധ്യക്ഷൻ പി. അപ്പുക്കുട്ടൻ ആധ്യക്ഷം വഹിക്കും. ഹൈക്കോടതി ജഡ്ജ്  ജസ്റ്റിസ് ടി.കെ. രവി മുഖ്യ പ്രഭാഷണം നടത്തും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായിരിക്കും. സംസ്ഥാന മുൻ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ആദര പ്രഭാഷണം നടത്തും.

കാഞ്ഞങ്ങാട് എംഎൽഏ, ഇ.ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി, ജില്ലാ സെഷൻസ് ജഡ്ജ് സി. കൃഷ്ണകുമാർ, ഹൊസ്ദുർഗ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് സി. സുരേഷ്കുമാർ, നഗരസഭാധ്യക്ഷ കെ.വി. സുജാത തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേരും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സൗഹൃദ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.

Read Previous

ബാങ്ക് പ്രസിഡണ്ടിന്റെ മകന് ബാങ്കിൽ ജോലി; പാർട്ടിയിൽ പുകയുന്നു

Read Next

സാമന്തയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്ന യശോധ നവംബര്‍ 11ന് തിയ്യേറ്ററുകളില്‍