ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: നഗരസഭ അനുമതിയില്ലാതെ, അനധികൃത കച്ചവടം നടത്തുന്ന നോർത്ത് കോട്ടച്ചേരിയിലെ മഹാലാഭമേള വ്യാപാര സ്ഥാപനം അടച്ചുപൂട്ടാൻ നഗരസഭ നൽകിയ ഉത്തരവിന് പുല്ലുവില. പത്മ പോളി ക്ലിനിക്കിന് തെക്കുഭാഗത്ത് ഇടുക്കി സ്വദേശി കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തി വരുന്ന മഹാലാഭമേള വ്യാപാരം നിർത്തി വെക്കാനാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയത് ഒക്ടോബർ 12 ബുധനാഴ്ചയാണ്.
നോട്ടീസ് കൈപ്പറ്റിയ ശേഷം 48 മണിക്കൂറിനകം മഹാലാഭമേള വ്യാപാരം നടത്തി വരുന്ന 4000 ചതുരശ്ര അടി വിസ്ത്രീർണ്ണത്തിലുള്ള കൂറ്റൻ താൽക്കാലിക ഷെഡ്ഡ് പൊളിച്ചു നീക്കണമെന്ന് നഗരസഭ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. ഷെഡ് പൊളിച്ചു മാറ്റാനുള്ള നഗരസഭയുടെ അന്ത്യശാസനം ഒക്ടോബർ 13-ന് അവസാനിച്ചുവെങ്കിലും, നഗരസഭ ഉത്തരവിന് പുല്ലുവില കൽപ്പിച്ച്, ഈ അനധികൃത വ്യാപാരം ഇന്നലെ ഒക്ടോബർ 14-ന് വെള്ളിയും ഇന്ന് ശനിയും തുറന്ന് വ്യാപാരം നടത്തി വരികയാണ്.
നഗരസഭ ഉത്തരവിന് പുല്ലുവില കൽപ്പിച്ച ഇടുക്കി സ്വദേശിയായ ലാഭം മഹാമേള വ്യാപാരിയെ ഇന്നലെ കാഞ്ഞങ്ങാട് നഗരസഭ സിക്രട്ടറി ശ്രീജിത് നഗരസഭ ഓഫീസിൽ വിളിച്ചു വരുത്തി വാക്കാൽ അന്ത്യശാസനം നൽകി. ഇന്ന് ഒക്ടോബർ 15-ന് ഈ അനധികൃത വ്യാപാരം നിർത്തി വെച്ച് താൽക്കാലിക ഷെഡ്ഡ് പൊളിച്ചു മാറ്റിയില്ലെങ്കിൽ, നഗരസഭ ബലം പ്രയോഗിച്ച് അനധികൃത വ്യാപാരം പൊളിച്ചു മാറ്റുമെന്ന് ഉടമയ്ക്ക് നഗരസഭ സിക്രട്ടറി അന്ത്യശാസനം നൽകിയിട്ടുണ്ട്.