നഗരസഭ മുലയൂട്ടൽ കേന്ദ്രം ചപ്പുചവറിൽ 

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: നഗരസഭ കാര്യാലയത്തിൽ രണ്ടു വർഷം മുമ്പ് ആരംഭിച്ച  മുലയൂട്ടൽ കേന്ദ്രം ചപ്പുചവറുകളിൽ അമർന്നു. നഗരസഭ ഓഫീസിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ജന സേവന കേന്ദ്രം  റിസപ്ഷന്റെ തൊട്ടു മുന്നിലുള്ള പ്രത്യേക മുറിയിലാണ് മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചിരുന്നത്.

അലുമിനിയം ഫാബ്രിക്കേഷൻ നടത്തി ഭംഗിയാക്കി മുൻ ചെയർമാൻ വി.വി. രമേശന്റെ ഭരണകാലത്ത് നിർമ്മിച്ച ഈ മുലയൂട്ടൽ കേന്ദ്രം ഇന്ന് നഗരസഭ ഓഫീസിൽ ചപ്പുചവറുകൾ തള്ളാനുള്ള പ്രത്യേക മുറിയായി മാറിയിരിക്കുന്നു. നഗരസഭാ കാര്യാലയത്തിൽ വിവിധ ആവശ്യങ്ങൾക്കായ് കുട്ടികളോടൊപ്പം എത്തുന്ന അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യത്തിനാണ് രണ്ടുലക്ഷം രൂപ ചിലവിൽ  ഈ മുലയൂട്ടൽ കേന്ദ്രം  ഒരുക്കിയത്.

കുട്ടികളെ ഉറക്കിക്കിടത്താൻ തൊട്ടിലും ,  കുടിവെള്ള  സൗകര്യവും, ഇരിക്കാൻ കസേരകളും, ഫാനും തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് ഈ മുലയൂട്ടൽ കേന്ദ്രം  പണി തീർത്തതെങ്കിലും , ഇപ്പോൾ ഈ മുറിയിൽ ചപ്പുചവറുകൾ കൂട്ടിയിടാനുള്ള  മുറിയാക്കി മാറ്റിയിരിക്കയാണ്.

LatestDaily

Read Previous

യുവതിയെ അക്രമിച്ച് 1.95 ലക്ഷവും മൊബൈൽ ഫോണും കവർന്നു

Read Next

ചെട്ടിക്കുളങ്ങര കുഞ്ഞുമോൻ വധം; സഹോദരനും കുടുംബത്തിനും ജീവപര്യന്തം തടവ്