യുവതിയെ അക്രമിച്ച് 1.95 ലക്ഷവും മൊബൈൽ ഫോണും കവർന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: യുവതിയെ അക്രമിച്ച് പണവും  മൊബൈൽ ഫോണും കവർന്നതായി പരാതി. ആവിക്കരയിലെ നസീമ റസാഖാണ് 40, പരാതിക്കാരി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന്  പുതിയകോട്ട മിനി മുത്തൂറ്റിന് സമീപത്താണ് സംഭവം.

നസീമയെ അടിച്ച് പരിക്കേൽപ്പിച്ച ശേഷം 195000 രൂപയും 35000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ, വിലപിടിപ്പുള്ള രേഖകളടങ്ങിയ ബാഗ് എന്നിവ തട്ടിയെടുക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ ആവിക്കരയിലെ നസീമ, അഫ്സത്ത് എന്നിവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കവർച്ചയ്ക്ക് കേസെടുത്തു.  തള്ളിയിട്ട് അടിച്ച് പരിക്കേൽപ്പിച്ച് കവർച്ച നടത്തിയെന്നാണ് കേസ്.

Read Previous

ദേവലോകം ദുർമന്ത്രവാദ കൊലപാതകത്തിന് 29 വർഷം

Read Next

നഗരസഭ മുലയൂട്ടൽ കേന്ദ്രം ചപ്പുചവറിൽ