ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് എസ്ഐ, എം.പി. വിജയകുമാറും സംഘവും നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ. മാലോം വട്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും 1.140 ഗ്രാം എംഡിഎംഏയുമായി മൈക്കയം ചെങ്ങഴശ്ശേരി ജയൻ കുര്യന്റെ മകൻ സി.ജെ. ആൽബിനെ 21, എസ്ഐയും സംഘവും പിടികൂടി.
ഇന്നലെ ഉച്ചയ്ക്ക് 1.05-ന് മാലോം പറമ്പ റോഡ് ജംഗ്ഷനിൽ കെ.60 പി. 8767 നമ്പർ സ്കൂട്ടറിൽ എംഡിഎംഏ കടത്തുകയായിരുന്ന മാലോം അശോകച്ചാൽ പൂവേലിൽ ഹൗസിൽ സണ്ണിയുടെ മകൻ സനൽ ചാക്കോയെയും 20, വെള്ളരിക്കുണ്ട് എസ്ഐ, എം.പി. വിജയകുമാറും സംഘവും പിടികൂടി. സനൽ ചാക്കോയുടെ പക്കൽ നിന്നും 2.970 ഗ്രാം എംഡിഎംഏ പോലീസ് പിടിച്ചെടുത്തു. ഇരുവർക്കുമെതിരെ വെള്ളരിക്കുണ്ട് പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
259