ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: വെള്ളൂരിൽ കാണാതായ ഭര്‍തൃമതിയെയും കാമുകനേയും ഊട്ടിയിലെ ലോഡ്ജിൽ പയ്യന്നൂർ പോലീസ് കണ്ടെത്തി. വെള്ളൂർ ആലിൻകീഴിന് സമീപം താമസിക്കുന്ന മുബീനയെയും 33, അഞ്ച് വയസ്സുള്ള മകനെയും കാമുകനായ കാർ സർവ്വീസ് സ്പായിലെ പെരുമ്പ അമ്പലത്തറ സ്വദേശി ഹാഷിമിനെയുമാണ് 35, ഊട്ടി ലോഡ്ജിൽ നിന്നും മുറി വിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പയ്യന്നൂർ പോലീസ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് യുവതി വീട്ടിൽ നിന്ന് കുട്ടിയുമായി മുങ്ങിയത്. തൃക്കരിപ്പൂരിലെ ഭർതൃഗൃഹത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി സ്ഥലം വിട്ടത്. രാത്രിയിൽ കാമുകനൊപ്പം മുങ്ങിയ യുവതി ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു.
യുവതിയെയും കുട്ടിയെയും കാണാതായതോടെ തൃക്കരിപ്പൂർ സ്വദേശിയായ ഭര്‍ത്താവ് മുസ്തഫയുടെ പരാതിയില്‍ കേസെടുത്ത പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ്. കെ.നായരുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പിൻതുടർന്ന് കമിതാക്കളെ പിടികൂടുകയായിരുന്നു. കാമുകനായ യുവാവിന് ഭാര്യയും മക്കളുമുണ്ട്. പോലീസ് നാട്ടിലെത്തിച്ച യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.