പബ്ലിക് സർവ്വന്റ്സ് സാഹിത്യ പുരസ്ക്കാരം

കാസര്‍കോട്:   കാസര്‍കോട് പബ്ലിക് സർവ്വന്റ്‌സ് സഹകരണ സംഘം ഏര്‍പ്പെടുത്തിയ പബ്ലിക് സർവ്വന്റ്സ് സാഹിത്യ അവാര്‍ഡിന് കവി സുറാബിന്റെ ‘എന്റെ കവിതകള്‍’ എന്ന കൃതി അര്‍ഹമായി.  കുണ്ടം കടവത്ത് അഹമ്മദ്, നാലുപുരപ്പാട്ടില്‍ ആയിഷ എന്നിവരുടെ മകനായി കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് 1955 ഫെബ്രുവരി 14-ന് ജനനം. ഷാര്‍ജ ജലസേചന വകുപ്പില്‍ നാല്പതുവര്‍ഷം ജോലി ചെയ്തു. ഭാര്യ: ഖൈറുന്നീസ്സ. മക്കള്‍: സവാദ്, സജാദ്, ഫിദ.

ഫ്യൂഡല്‍ ഭൂതകാലത്തിന്റെ പീഡിത ജീവിതങ്ങള്‍ തോറ്റിയുണര്‍ത്തുന്ന സുറാബിന്റെ കാവ്യലോകം നിന്ദിതന്റേയും പീഡിതന്റെയും കൂടെ നില്‍ക്കുന്നു. വടക്കന്‍ കേരളത്തിന്റെ ഭാഷാ സ്വരൂപത്തെ ചേര്‍ത്തുനിര്‍ത്തിയാണ് രചനകള്‍. ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ പി വി കെ പനയാല്‍, പ്രൊ.എം. ഏ. റഹ്‌മാന്‍, കെ വി കുമാരന്‍, രാഘവന്‍ ബെള്ളിപ്പാടി എന്നിവര്‍ വിലയിരുത്തി. 10010/ രൂപാ കാഷ് അവാര്‍ഡും പ്രശംസാ പത്രവും അടങ്ങുന്നതാണ് പബ്ലിക് സർവ്വന്റ്‌സ് സാഹിത്യ അവാര്‍ഡ്’. നവംബറില്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

LatestDaily

Read Previous

ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾ നൽകാൻ സദാദിന് ലൈസൻസ്

Read Next

സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികൾ നിയമ പോരാട്ടത്തിലേക്ക്