തൃക്കരിപ്പൂർ റൂട്ടിൽ സ്വകാര്യബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: സ്വകാര്യ ബസ് കണ്ടക്ടറെ ഓട്ടോ ഡ്രൈവർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂർ റൂട്ടിൽ നടക്കുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ഇന്നും തുടർന്നു. ഇന്നലെ ഉച്ചയ്ക്ക് 12.45 മുതലാണ് തൃക്കരിപ്പൂർ റൂട്ടിൽ മിന്നൽ പണിമുടക്കാരംഭിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് പയ്യന്നൂർ – ചെറുവത്തൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന്റെ കണ്ടക്ടർ മാണിയാട്ടെ മഞ്ഞവീട്ടിൽ മഹേഷിനെ 40, ബീരിച്ചേരിയിൽ ഓട്ടോ ഡ്രൈവർ മർദ്ദിച്ചത്. കെഎൽ -60 പി. 1862 നമ്പർ ഓട്ടോ ഓടിക്കുന്ന വിപിയു നൗഷാദാണ് 45, മഹേഷിനെ മർദ്ദിച്ചത്.

സംഭവത്തിന് തൊട്ടു പിന്നാലെയാണ് തൃക്കരിപ്പൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. മഹേഷിന്റെ പരാതിയിൽ നൗഷാദിനെതിരെ ചന്തേര പോലീസ് കേസ്സെടുത്തു.

Read Previous

ബസ്സപകടത്തിൽ മരിച്ചവരിൽ ബളാന്തോട് സ്വദേശിനിയുടെ മകളും

Read Next

യുവാവ് കാറിൽ മരിച്ച നിലയിൽ