യുവാവ് കാറിൽ മരിച്ച നിലയിൽ 

ചെറുപുഴ. കാറിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യുവാവ് മരിച്ചു. ആലക്കോട് നെല്ലിപ്പാറ കരിങ്കയത്ത് താമസിക്കുന്ന വൈദ്യശാല പറമ്പിൽ രതീഷിനെ)യാണ് 40, അബോധാവസ്ഥയിൽ ഇന്ന് രാവിലെ ചെറുപുഴ മത്സ്യ മാർക്കറ്റിന് സമീപം  കാറിൽ  കണ്ടത്.നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.  നേരത്തെ തട്ടുകട നടത്തിയിരുന്ന രതീഷ് അത് മറ്റൊരാൾക്ക് വിൽപന നടത്തിയ ശേഷം  സുഹൃത്തിന്റെ പുളിങ്ങോത്തെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു.

ഇന്നലെ രാത്രി വീട്ടിലെത്താത്തതിനാൽ  ബന്ധുക്കൾ തെരച്ചിൽ നടത്തുന്നതിനിടെയാണ് കാർ ചെറുപുഴ ടൗണിൽ കണ്ടെത്തിയത്. മണക്കടവിലെ ശശി -വത്സമ്മ  ദമ്പതികളുടെ മകനാണ്. ഭാര്യ. ദിവ്യ. മക്കൾ. അഭിനന്ദന, അഭിമന്യ. സഹോദരങ്ങൾ: സുബീഷ്, രേഷ്മ, ഗ്രീഷ്മ.ചെറുപുഴ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read Previous

തൃക്കരിപ്പൂർ റൂട്ടിൽ സ്വകാര്യബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

Read Next

കാന്തപുരം കോടിയേരിയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു