ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : ഹോട്ടൽ മുറി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ പോലീസ് പിടിയിലായ മൂന്നംഗ സംഘത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് ഓപ്പറേഷൻ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശത്തിൽ നടന്ന പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത്.
ഹോസ്ദുർഗ്ഗ് എസ്ഐ, കെ.പി. സതീഷും, സംഘവും കോട്ടച്ചേരി കുന്നുമ്മലിലെ ഹോട്ടൽ മുറിയിൽ ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡിലാണ് മൂന്ന് യുവാക്കളെ 4 ഗ്രാം എംഡിഎംഏ ലഹരി മരുന്നുമായി പിടികൂടിയത്. കരിവെള്ളൂർ കുണിയൻ റഹ്്മാനിയ മൻസിൽ താജ് മുഹമ്മദിന്റെ മകൻ
ടി. മുഹമ്മദ് സഫ്്വാൻ 24, ചെറുവത്തൂർ പയ്യങ്കി ആയിഷാ മൻസിലിൽ യൂസഫിന്റെ മകൻ ഏ.സി. അബ്ദുൾ ഖാദർ 29, തൃക്കരിപ്പൂർ ഇളമ്പച്ചി വാൾവക്കാട് തെക്കേപ്പുരയിൽ മുഹമ്മദ് ഫനീഫയുടെ മകൻ ടി.പി. മുഹമ്മദ് അഫ്്സൽ 25, എന്നിവരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് മയക്കുമരുന്നുമായി പിടികൂടിയത്.
റെയ്ഡിൽ ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡിലെ ഏഎസ്ഐ, അബൂബക്കർ കല്ലായി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ നികേഷ്, അജയൻ എന്നിവരും പങ്കെടുത്തു. പ്രതികൾ മയക്കുമരുന്ന് കച്ചവടത്തിനുപയോഗിക്കുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു.