ബേഡകം: ഇരുപത്തിമൂന്ന് ദിവസം മുമ്പ് വീടുവിട്ട ബേഡകം കാനക്കുണ്ടിൽ ആരതിയെക്കുറിച്ച് ഇനിയും പോലീസിന് കണ്ടെത്താനായില്ല. ബേഡകം ബിഡിക്കിക്കണ്ടം സ്വദേശിനിയാണ് ഇരുപത്തിമൂന്നുകാരിയായ ആരതി. സപ്തംബർ മാസം 12-നാണ് ആരതിയെ വീട്ടിൽ നിന്നും കാണാതായത്.
കമ്പ്യൂട്ടർ ക്ലാസ്സിന് പോവുകയാണെന്ന് വീട്ടിൽ പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. കുറ്റിക്കോൽ ടൗണിലാണ് കമ്പ്യൂട്ടർ ക്ലാസ്സ്. ആരതിയുടെ സെൽഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. രക്ഷിതാവിന്റെ പരാതിയിൽ ബേഡകം പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ആരതിയെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചില്ലെന്ന് ബേഡകം പോലീസ് അറിയിച്ചു.