വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

കരിവെള്ളൂർ : ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഡിഗ്രി വിദ്യാർത്ഥി വെന്റിലേറ്ററിൽ. ഇന്നലെ പുലർച്ചെ 1-10-ന് കരിവെള്ളൂർ പാലക്കുന്ന് ചെറിയ പള്ളിക്ക് സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവാണ് വെന്റിലേറ്ററിലുള്ളത്.

കരിവെള്ളൂർ പലിയേരി മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവ പരിപാടികൾ കണ്ട് വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്ന ആണൂരിലെ സി.പി. പ്രശാന്ത്-കെ. ഗീത ദമ്പതികളുടെ മകൻ കരുൺ 19, കൊഴുമ്മൽ സ്വദേശി മുരളിയുടെ മകൻ അഭിനന്ദ് 16, എന്നിവർ സഞ്ചരിച്ച ബൈക്കാണ് പാലക്കുന്നിൽ നാഷണൽ പെർമിറ്റ് ലോറിക്ക് പിന്നിലിടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കരുൺ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ വെന്റിലേറ്ററിൽ മരണത്തോട് മല്ലടിക്കുകയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ യുവാക്കളെ അതുവഴി വന്ന വാഹനയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. മകന്റെ അപകട വാർത്തയറിഞ്ഞ് കരുണിന്റെ പിതാവ് നാട്ടിലെത്തിയിട്ടുണ്ട്.

Read Previous

വ്യാപാരിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്തു

Read Next

മ്യാൻമാറിൽ സായുധ സംഘം ബന്ധികളാക്കിയ ഇന്ത്യക്കാരിൽ 16 പേരെ തിരികെയെത്തിച്ചു