വ്യാപാരിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്തു

സ്വന്തം ലേഖകൻ

അമ്പലത്തറ : പുല്ലൂർ പൊള്ളക്കടയിൽ വ്യാപാരിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചെന്ന പരാതിയിൽ അമ്പലത്തറ പോലീസ്  കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി 10-30 മണിക്കാണ് പൊള്ളക്കടയിലെ കച്ചവടക്കാരനായ ഗോവിന്ദന്റെ പണമടങ്ങിയ ബാഗ് രണ്ടംഗ സംഘം തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെട്ടത്.

ഗോവിന്ദൻ കടയടച്ച് പോകാൻ തുടങ്ങുന്നതിനിടെ പഴം വാങ്ങാൻ ഒരാളെത്തിയിരുന്നു. അടച്ച കട തുറന്ന് ഇദ്ദേഹം പഴം തൂക്കുന്നതിനിടെ സാധനം ആവശ്യപ്പെട്ടയാൾ കടയിൽ നിന്നും ഇറങ്ങിയോടി. ഗോവിന്ദന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം തൊട്ടകലെ നിർത്തിയിട്ടിരുന്ന ബൈക്കിൽ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ഇയാളാണ് ബൈക്കോടിച്ചത്.

Read Previous

എംഡിഎംഏയുമായി 3 യുവാക്കൾ പിടിയിൽ

Read Next

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ