ടൗണിൽ പട്ടാപ്പകൽ മാല മോഷണം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : റോഡിൽക്കൂടി നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നും ആറരപ്പവന്റെ സ്വർണ്ണമാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ ഗേയ്റ്റ് പരിസരത്താണ് സംഭവം. കുശാൽനഗർ സ്വദേശിനിയായ രഞ്ജിനിയുടെ 46, കഴുത്തിൽ നിന്നാണ് മോഷ്ടാവ് സ്വർണ്ണമാല പൊട്ടിച്ചത്. റോഡരികിലൂടെ കൂടിനടന്നുപോവുകയായിരുന്ന ഇവരുടെ പിന്നാലെ കൂടിയ മോഷ്ടാവ് തക്കം കിട്ടിയപ്പോൾ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രഞ്ജിനിയുടെ പരാതിയിൽ കേസെടുത്ത ഹൊസ്ദുർഗ്ഗ് പോലീസ് പ്രതിക്കായി അന്വേഷണമാരംഭിച്ചു. കോട്ടച്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Read Previous

എംഡിഎംഏയുമായി ഉപ്പള സ്വദേശി കാഞ്ഞങ്ങാട്ട് പിടിയിൽ

Read Next

കൊടിയേരി ബാലകൃഷ്ണൻ