സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് എംഡിഎംഏയുമായി പിടിയിലായ 47 കാരൻ റിമാന്റിൽ. കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച സൂചനയെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം നടന്ന പരിശോധനയിലാണ് എംഡിഎംഏ പിടികൂടിയത്.
ഹൊസ്ദുർഗ് എസ്ഐ, കെ.പി. സതീശന്റെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നടന്ന പരിശോധനയിലാണ് റെയിൽവെ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന ഉപ്പള മണിമുണ്ട മടക്ക ഹൗസിൽ ഹസ്സന്റെ മകൻ മുഹമ്മദ് അർഷാദിനെ 1.920 ഗ്രാം എംഡിഎംഏയുമായി പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് ഓപ്പറേഷന്റെ ഭാഗമായി നടന്ന റെയ്ഡിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, രജിൽനാഥ് എന്നിവരും പങ്കെടുത്തു.
264