ബേക്കലിൽ വീണ്ടും ലഹരി വേട്ട

സ്വന്തം ലേഖകൻ

ബേക്കൽ : ബേക്കലിൽ വീണ്ടും  ലഹരി വേട്ട. ജില്ലാ പോലീസ് മേധാവിയുടെ ക്ലീൻ കാസർകോട് ഓപ്പറേഷന്റെ ഭാഗമായി ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിലാണ് രണ്ട് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടിയത്. ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ എസ്ഐ, എം. രജനീഷുൾപ്പെട്ട പോലീസ് സംഘമാണ് ബേക്കൽ കാപ്പിൽ റോഡിൽ രണ്ട് യുവാക്കളെ 14 ഗ്രാം എംഡിഎംഏയുമായി പിടികൂടിയത്.

മഞ്ചേശ്വരം സ്വദേശികളായ അബ്ദുൾ മജീദ് 37, മുഹമ്മദ് അനീസ് 23, എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. ബേക്കലിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഏയാണ് പോലീസ് പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് തവണയാണ് ബേക്കലിൽ എംഡിഎംഏ പിടികൂടിയത്. ബേക്കലിൽ റിസോർട്ട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിയ പടന്നക്കാട് സ്വദേശി ഇപ്പോൾ റിമാന്റിലാണ്.

രണ്ട് ദിവസം മുമ്പാണ് കഞ്ചാവ് വിൽപ്പന സംഘത്തിൽപ്പെട്ട യുവാവിനെ ബേക്കൽ പോലീസ് ബംഗളൂരുവിൽ നിന്നും പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് ഓപ്പറേഷന്റെ ഭാഗമായി ബേക്കലിൽ മയക്കുമരുന്ന് വേട്ട ഉൗർജ്ജിതമായി നടക്കുന്നുണ്ട്. എംഡിഎംഏയുമായി പിടിയിലായ യുവാക്കളെ കോടതി റിമാന്റിലാക്കി.

LatestDaily

Read Previous

അദ്ദേഹം ഇന്നുവരെ പുകപോലും വലിച്ചു കണ്ടിട്ടില്ല

Read Next

എംഡിഎംഏയുമായി ഉപ്പള സ്വദേശി കാഞ്ഞങ്ങാട്ട് പിടിയിൽ