വിടപറഞ്ഞത് മതേതര കേരളത്തിന്റെ കാവലാൾ – ഐഎംസിസി ഷാർജ

മതേതര കേരളത്തിന്റെ കാവലാളായിരുന്നു വിടപറഞ്ഞ സഖാവ് കോടിയേരി ബാലകൃഷ്ണൻ . രാഷ്ട്രീയ സംഘട്ടനങ്ങളോ ,കൊലപാതകങ്ങളോ നടന്നാൽ കത്തിയെരിയുന്ന അവസ്ഥകളിലും പാർട്ടി അണികളെ നിയന്ത്രിച്ചു നിർത്തുന്നതിലും , രാഷ്ട്രീയത്തിന്നതീതമായുള്ള സൗഹൃദങ്ങൾ സമാധാന ശ്രമങ്ങൾക്ക് ഉപയോഗിക്കുന്നതിലും വിജയിച്ച നേതാവ് . രാഷ്ട്രീയ നിലപാടുകളിൽ അണുകിട വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത കോടിയേരിയുടെ മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പടെയുള്ളവരുമായുള്ള വ്യക്തിജീവിതത്തിലെ സൗഹൃദങ്ങൾ കേരളത്തിന്റെ മതേതര കാഴ്ചപ്പാടിന്റെ മുഖം തന്നെയായിരുന്നു.

ഇടതും , വലതും മാറി ഭരിച്ചിരുന്ന കേരളത്തിൽ ഇടതു തുടർഭരണത്തിനും , മതന്യൂനപക്ഷങ്ങളുടെ പിന്തുണക്കും കോടിയേരി സഖാവിന്റെ നേതൃപാടവം സിപിഎം നെ തുണച്ചു . സഖാവിന്റെ വഴിയേ പാർട്ടിയെ നയിക്കാൻ സിപിഎം ന്റെ നേതൃത്വത്തിന്നാവട്ടെ . പ്രിയ സഖാവിന്റെ വിയോഗത്തിൽ ഐഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഹനീഫ് തുരുത്തിയും ,ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കാലും അനുശോചനം രേഖപ്പെടുത്തി

LatestDaily

Read Previous

സര്‍ക്കാര്‍ കുറച്ചുകൂടി മെച്ചപ്പെടണമെന്ന് സിപിഐ; പൊലീസ്, ആരോഗ്യം വകുപ്പുകൾക്ക് വിമർശനം

Read Next

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു