311 ലിറ്റർ  കർണ്ണാടക മദ്യം പിടികൂടി

സ്വന്തം ലേഖകൻ

കാസർകോട് : കാസർകോട് കുഡ്്ലു പായിച്ചാലിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ വൻ മദ്യശേഖരം പിടികൂടി. കർണ്ണാടകയിൽ നിന്നും ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 311 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശ മദ്യമാണ് എക്സൈസ് വിഭാഗം പിടിച്ചെടുത്തത്. നിരവധി എക്സൈസ് കേസുകളിൽ പ്രതിയായ ബംബ്രാണ കിദൂരിലെ ബി. മിതേഷിനെയാണ് 28, കാറിൽ മദ്യം കടത്തുന്നതിനിടെ എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.

മദ്യം കടത്താനുപയോഗിച്ച കെ.എൽ. 14 ഏഏ 6916 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. മിതേഷിന് മദ്യം സംഭരിച്ച് നൽകിയ സംഘത്തെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവാവിനെതിരെ എക്സൈസ് കേസെടുത്തു. എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രിവന്റീവ് ഓഫീസർ കെ. സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർ എം.വി. സുധീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യക്കടത്ത് പിടികൂടിയത്.

LatestDaily

Read Previous

സർക്കാർ വീഴ്ചകൾ അക്കമിട്ട് പറഞ്ഞ് സിപിഐ

Read Next

പൊലീസുകാര്‍ക്ക് വര്‍ഗീയ ശക്തികളുമായി ബന്ധമെന്ന ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി