പ്രകൃതി വിരുദ്ധ പീഡനം സ്കൂൾ ബസ് ഡ്രൈവർക്ക് 5 വർഷം തടവ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സ്കൂൾ ബസ് ഡ്രൈവർക്ക് 5 വർഷം തടവും  25000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018-ൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ഹൊസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സി. സുരേഷ്കുമാർ ശിക്ഷ വിധിച്ചത്.

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പതുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സ്കൂൾ ബസ് ഡ്രൈവർ കോഴിക്കോട് ഉണ്ണികുളത്തെ ലത്തീഫിനാണ് 56, കോടതി ശിക്ഷ വിധിച്ചത്. 5 വർഷം സാധാരണ  തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 3 മാസത്തെ അധിക തടവ് അനുഭവിക്കണം. ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ നീലേശ്വരം ഇൻസ്പെക്ടറായിരുന്ന വി. ഉണ്ണികൃഷ്ണനാണ് അന്വേഷണം നടത്തിയത്.

Read Previous

യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കാൻ 5ജി സഹായിക്കുമെന്ന് യോഗി ആദിത്യനാഥ്

Read Next

ബിജെപി പ്രവർത്തകന്റെ കാർ എറിഞ്ഞുടച്ച പ്രതികൾ മറയ്ക്കുള്ളിൽ