മഹാലാഭമേള പൊളിച്ചുമാറ്റാൻ നഗരസഭ ഉത്തരവിട്ടു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : വിലക്കുറവിന്റെ വിപ്ലവം, മഹാലാഭം മേള എന്നീ ആശയങ്ങൾ മുന്നോട്ടുവെച്ച് നോർത്ത് കോട്ടച്ചേരിയിൽ രണ്ടുമാസക്കാലമായി പൊടിപൊടിക്കുന്ന അനധികൃത കച്ചവട ഷെഡ്ഡ് പൊളിച്ചുമാറ്റാൻ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ നഗരസഭാ സിക്രട്ടറിക്ക് നിർദ്ദേശം നൽകി. കെഎസ്ടിപി റോഡിൽ പത്മ പോളി ആശുപത്രിക്കടുത്താണ് ഇടുക്കി സ്വദേശി നടത്തി വരുന്ന അനധികൃത വ്യാപാരം. ഇൗ വ്യാപാര ഷെഡ്ഡിൽ നിന്ന് ഉപഭോക്താക്കൾ വാങ്ങുന്ന വീട്ടുപകരണങ്ങൾക്കും മറ്റും ബില്ലുകൾ നൽകാറില്ല.

വാങ്ങിയ സാധനങ്ങൾക്ക് കേടുണ്ടെങ്കിൽ തിരിച്ചേൽപ്പിച്ചാൽ ഏറ്റെടുക്കാറുമില്ല. നഗരസഭ പ്രദേശത്ത് നാലായിരം ചതുരശ്ര അടിയിൽ ഷെഡ്ഡ് കെട്ടി ഇടുക്കി സ്വദേശി 2 മാസക്കാലമായി നടത്തിവരുന്ന അനധികൃത വ്യാപാരത്തെ നാളിതുവരെ നഗരസഭ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇൗ അനധികൃത അങ്ങാടിക്കെതിരെ വ്യാപാരി സംഘടനയും ഒന്നും മിണ്ടിയിട്ടില്ല. വലിയ വാടകയും നികുതിയും ജിഎസ്ടിയും മറ്റും അടച്ച് കച്ചവടം നടത്തുന്ന വ്യാപാരികളുടെ വയറ്റത്തടിക്കുന്ന ഇത്തരം അനധികൃത വ്യാപാരങ്ങൾ കാഞ്ഞങ്ങാട് നഗരത്തിൽ നിരവധിയുണ്ട്.

LatestDaily

Read Previous

ഗതാഗത നിയമ ലംഘനങ്ങൾ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാമെന്ന് കേരളാ പൊലീസ്

Read Next

ഡല്‍ഹിയില്‍ സിഎന്‍ജിയുടെ വില കുത്തനെ ഉയർന്നു